കോഹ്‌ലി ഇതിന് അനുഭവിക്കും; ആന്‍ഡേഴ്സണെ വിരട്ടിയ സംഭവത്തില്‍ മുന്നറിയിപ്പുമായി ബ്രോഡ്

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം വിരാട് കോഹ് ലിയും ജയിംസ് ആന്‍ഡേഴ്‌സണും തമ്മില്‍ കൊമ്പുകോര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. കോഹ്‌ലിയുടെ ഭാഷ അദ്ദേഹത്തെ കുരുക്കിലാക്കുമെന്നാണ് ബ്രോഡ് പറഞ്ഞത്.

‘കോഹ്‌ലിയുടെ വീര്യം ഇഷ്ടമാണ്. പക്ഷെ അയാളുടെ ഭാഷ അദ്ദേഹത്തെ കുരുക്കിലാക്കും’ ബ്രോഡ് ട്വിറ്ററില്‍ കുറിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ 17-ാം ഓവറിലായിരുന്നു സംഭവം.പൂജാരയ്‌ക്കെതിരേ ആ ഓവറിലെ നാലാം പന്തെറിഞ്ഞ ശേഷമാണ് ഇരുവരും മൈതാനത്ത് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്.

ആന്‍ഡേഴ്‌സണ്‍ എന്തോ പറഞ്ഞതിനു പിന്നാലെയായിരുന്നു കോഹ്ലി പ്രകോപിതനായത്. പന്തെറിഞ്ഞ് തിരികെ വരികയായിരുന്ന ആന്‍ഡേഴ്‌സനോട് ‘നീ വീണ്ടും എന്നെ ചീത്ത വിളിക്കുകയാണോ, ഇത് നിന്റെ വീട്ടുമുറ്റമല്ല’ എന്നായിരുന്നു കോഹ്ലിയുടെ വാക്കുകള്‍.

Watch: "This Isn't Your Backyard": Virat Kohli And James Anderson Engage In  A Verbal Altercation

ആന്‍ഡേഴ്സണ്‍ എപ്പോഴും ചിലച്ചുകൊണ്ടിരിക്കുകയയാണെന്നും പ്രായമായവര്‍ അങ്ങനെയാണെന്നും കോഹ്‌ലി പറഞ്ഞു. കോഹ്‌ലിയുടെ വാക്കുകളെല്ലാം സ്റ്റമ്പ് മൈക്ക് ഒപ്പിയെടുക്കുകയും ചെയ്തു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ