അവരെ ആശ്വസിപ്പിക്കാൻ പോകണമെങ്കിൽ ക്യാമറ സഹായം ഇല്ലാതെ പോകണമായിരുന്നു, ഇത് വെറും ഷോ; പ്രധാനമന്ത്രി ഡ്രസിങ് റൂം സന്ദർശിച്ചതിന് എതിരെ മുൻ ഇന്ത്യൻ താരം

ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ തോൽവിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ താരങ്ങളെ ഡ്രസ്സിംഗ് റൂമിൽ കണ്ടു. 2023 ലെ ഐസിസി ലോകകപ്പിൽ ഫൈനൽ വരെയുള്ള യാത്രയിൽ മനോഹരമായി കളിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രി ഫൈനൽ തോൽവിക്ക് പിന്നാലെ അസ്വസ്ഥരായി താരങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.

എന്നിരുന്നാലും, നിരവധി രാഷ്ട്രീയക്കാർ ഇതിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രിയെ ഈ പ്രവർത്തിയുടെ പേരിൽ കുറ്റപ്പെടുത്തി. മുൻ ഇന്ത്യൻ താരവും 1983 ലോകകപ്പ് ജേതാവുമായ കീർത്തി ആസാദ്, പ്രധാനമന്ത്രി ക്യാമറ സന്നാഹങ്ങൾ ഒന്നും ഇല്ലാതെ ആയിരുന്നു ഡ്രസിങ് റൂമിൽ പോകേണ്ടത് എന്നും പറഞ്ഞു.

കീർത്തി തൃണമൂൽ കോൺഗ്രസ് അംഗമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

“ആർക്കും ഡ്രസിങ് റൂം സന്ദർശിക്കാൻ അനുവാദം ഇല്ലാത്തതാണ്. ക്രിക്കറ്റ് താരങ്ങളുടെ സ്വകാര്യ സ്ഥലമാണിത്. ഫൈനലിൽ തോറ്റ കളിക്കാർ വിഷമത്തിൽ ഇരിക്കുന്നതിനാൽ അന്തരീക്ഷം ഒട്ടും നല്ലതായിരുന്നില്ല. ഡ്രസ്സിംഗ് റൂം സന്ദർശിക്കാൻ ഐസിസി ആരെയും അനുവദിക്കുന്നില്ല. ഡ്രസ്സിംഗ് റൂമിനോട് ചേർന്ന് ഒരു വിഐപി ലോഞ്ച് ഉണ്ട്. അദ്ദേഹത്തിന് വേണമെങ്കിൽ അവിടെ കളിക്കാരെ കാണണമായിരുന്നു, ”അദ്ദേഹം ഇന്ത്യാ ടുഡേയിൽ പറഞ്ഞു.

അതേസമയം നരേന്ദ്ര മോദി തങ്ങളെ കണ്ടതിനെക്കുറിച്ചും ഒപ്പം ചേർത്ത് നിർത്തിയതിനെക്കുറിച്ചും ജഡേജയും ഷമിയും തങ്ങളുടെ അഭിപ്രായങ്ങൾ കുറിച്ചു. നരേന്ദ്ര മോദി തന്നെ ചേർത്ത് നിർത്തിയതിനെക്കുറിച്ച് ഷമി പറഞ്ഞത് ഇങ്ങനെ”നിർഭാഗ്യവശാൽ ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നില്ല. ഞങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. ഡ്രസിംഗ് റൂമിലെത്തി താരങ്ങളെ പ്രചോദിപ്പിച്ച പ്രധാനമന്ത്രി മോദിയോടും കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ തിരിച്ചുവരും.” ഷമി കുറിച്ചു. ഈ ലോകപ്പിൽ ഫൈനലിൽ ഒരു വിക്കറ്റ് നേടിയതോടെ ആദം സാംബയെ മറികടന്ന് ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി മാറി. 24 വിക്കറ്റുകളാണ്‌ വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ച് താരം നേടിയത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്