ഒരിഞ്ചു അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍ ആ ബോള്‍ ഞാന്‍ ഗാലറിയില്‍ എത്തിച്ചേനെ; സംഭവിച്ചത് പറഞ്ഞ് ധോണി

ഐപിഎല്‍ 16ാം സീസണിലെ ഇന്നലത്തെ മത്സരം ഏറെ ആവേശകരമായിരുന്നു. ഭാഗ്യനിര്‍ഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരം മൂന്ന് റണ്‍സിനാണ് ചെന്നൈ രാജസ്ഥാന് മുന്നില്‍ അടിയറവ് വെച്ചത്. നായകന്‍ എം.എസ് ധോണിയും രവീന്ദ്ര ജഡേജയും അവസാന ഓവറുകളില്‍ വമ്പന്‍ അടികളുമായി കളംനിറഞ്ഞ മത്സരത്തില്‍ ഒരു നിമിഷം സിഎസ്‌കെ ആരാധകര്‍ ജയം ഉറപ്പിച്ചിരുന്നു.

അവസാന ബോളില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സന്ദീപ് ശര്‍മ്മ എറിഞ്ഞ അവസാന ബോളില്‍ ഒരു റണ്‍സ് മാത്രമാണ് ധോണിയ്ക്ക് നേടാനായത്. ഇപ്പോഴിതാ അവസാന ബോളില്‍ ജയിക്കാന്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ ആ വേളയില്‍ മനസിലൂടെ കടന്നുപോയ ചിന്ത പങ്കുവെച്ചിരിക്കുകയാണ് ധോണി.

ഞാന്‍ ആ ബോളിനു വേണ്ടി കാത്തിരിക്കുക മാത്രമാണ് ചെയ്തത്. എന്നെ സംബന്ധിച്ച് വര്‍ക്കായതും ഇതു തന്നെയാണ്. ബോളര്‍ക്കായിരിക്കും എന്നേക്കാള്‍ സമ്മര്‍ദ്ദമുണ്ടാവുക. സന്ദീപിന് കുറച്ചു ഇഞ്ചുകള്‍ പോലും മിസ്സായിരുന്നെങ്കില്‍ ഞാന്‍ ആ ബോളില്‍ സിക്സറടിക്കുമായിരുന്നു. നിങ്ങള്‍ എല്ലായ്പ്പോഴും സ്വന്തം കരുത്തില്‍ വിശ്വാസമര്‍പ്പിക്കണം. എന്റെ കരുത്തെന്നത് നേരെ അടിക്കുകയെന്നതാണ്.

നിങ്ങള്‍ ഫീല്‍ഡ് കാണുന്നു, ബോളറെയും കാണുന്നു. ബൗളര്‍ എന്താണ് ചെയ്യാന്‍ പോവുന്നതെന്നും മനസ്സിലാക്കുന്നു. അതിനു ശേഷം നിശ്ചലമായി നില്‍ക്കുകയും ബോളറുടെ പിഴവിനായി കാത്തിരിക്കുകയുമാണ് ചെയ്യേണ്ടത്. ബോളര്‍ മികച്ച ഏരിയയിലാണ് ബോള്‍ ചെയ്യുന്നതെങ്കില്‍ അത് അയാളുടെ ഭാഗ്യമാണ്- മത്സരശേഷം ധോണി പറഞ്ഞു.

Latest Stories

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

ജാക്കി, ജഗ്ഗു എന്നൊന്നും എന്നെ ആരും വിളിക്കരുത്, അശ്ലീലചിത്രങ്ങളില്‍ അടക്കം തന്റെ ശബ്ദം..; ജാക്കി ഷ്രോഫ് കോടതിയില്‍

ഇന്ത്യ കാത്തിരുന്ന സൂര്യകുമാർ യാദവ് മോഡൽ താരത്തെ ലീഗിൽ ഞാൻ കണ്ടു, ആ ചെക്കൻ ഇനി ഇന്ത്യക്കായി കളിക്കും: ആകാശ് ചോപ്ര

എംപി ബഷീര്‍ എഡിറ്റര്‍, ഹര്‍ഷനും സനീഷും ന്യൂസ് ഡയറക്ടര്‍മാര്‍; അജിത്ത് കുമാര്‍ സിഇഒ; വാര്‍ത്ത യുദ്ധത്തിലേക്ക് പുതിയൊരു ചാനല്‍ കൂടി; ഈ മാസം മുതല്‍ സംപ്രേഷണം

ജൂൺ 4ന് ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ; യുപിയിൽ 79 സീറ്റുകൾ നേടുമെന്ന് അഖിലേഷ് യാദവ്‌

IPL 2024: എബി ഡിവില്ലിയേഴ്സിനോട് സാമ്യത ഉള്ള ഒരു താരത്തെ ഞാൻ കണ്ടു, അവൻ ഭാവിയിൽ കിടിലൻ താരമാകും: അമ്പാട്ടി റായിഡു

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ

ആ താരത്തെ ഞങ്ങളുടെ നാട്ടിൽ നല്ല അത്ര നല്ല കാരണത്താൽ അല്ല അറിയപ്പെടുന്നത്, അവൻ തെറ്റായ രീതിയിൽ മാത്രം പ്രിയപ്പെട്ടവൻ: ഗൗതം ഗംഭീർ