MI VS SRH: ആ താരമില്ലായിരുന്നെങ്കിൽ എനിക്ക് പണി കിട്ടിയേനെ, മത്സരത്തിൽ എന്നെ രക്ഷിച്ചത് അദ്ദേഹമാണ്: സൂര്യകുമാർ യാദവ്

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദെരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് 7 വിക്കറ്റിന് വിജയം. ബാറ്റിംഗിൽ രോഹിത് ശർമ്മയുടെയും, ബോളിങ്ങിൽ ട്രെന്റ് ബോൾട്ടിന്റെയും മികവിലാണ് സൺ റൈസേഴ്സിനെതിരെ മുംബൈക്ക് വിജയിക്കാനായത്. ഇതോടെ പോയിന്റ് ടേബിളിൽ ഏഴിൽ നിന്ന മുംബൈ ഇപ്പോൾ നിൽക്കുന്നത് 3 ആം സ്ഥാനത്താണ്.

143 റൺസ് പിന്തുടർന്ന മുംബൈ 15.4 ഓവറിൽ ലക്ഷ്യത്തിൽ എത്തി. നേരത്തെ ഒരു ഘട്ടത്തിൽ നാലോവറിൽ 13 ന് നാല് എന്ന അവസ്ഥയിലായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ്. എന്നാൽ എസ് ആർ എച്ചിന്റെ ഹെൻഡ്രിച് ക്ലാസൻ നടത്തിയ രക്ഷപ്പെടുത്തൽ ഹൈദരാബാദിന് തുണയായി. 44 പന്തുകൾ നേരിട്ട ക്ലാസൻ രണ്ട് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കം 71 റൺസ് നേടി. 37 പന്തിൽ 43 റൺസ് നേടി അഭിനവ് മനോഹർ ഭേദപ്പെട്ട പ്രകടനം നടത്തി. മത്സരം വിജയിച്ചതിന് ശേഷം സൂര്യകുമാർ യാദവ് സംസാരിച്ചു.

സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ:

” എന്റെ ജോലി എളുപ്പമാക്കി തന്നത് രോഹിത് ശർമ്മയായിരുന്നു. ഞാൻ നല്ല ടെമ്പോയിൽ ബാറ്റ് ചെയ്യ്താൽ മാത്രം മതിയായിരുന്നു. രോഹിത് ശർമ്മ നന്നായി ബാറ്റ് ചെയ്യ്താൽ അത് ടീമിന് ഗുണകരമാണ്. രണ്ട് കളിയിലെ അദ്ദേഹത്തിന്റെ പ്രകടനം നല്ലൊരു സൈൻ ആണ്” സൂര്യകുമാർ യാദവ് പറഞ്ഞു.

ബോളിങ്ങിൽ ട്രെന്റ് ബോൾട്ട് നാല് വിക്കറ്റുകളും, ദീപക് ചഹാർ 2 വിക്കറ്റുകളും, ഹാർദിക് പാണ്ട്യ, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റുകളും നേടി. ബാറ്റിംഗിൽ രോഹിത് ശർമ്മയുടെ വെടിക്കെട്ട് പ്രകടനം തന്നെയായിരുന്നു വിജയത്തിന്റെ പ്രധാന ഹൈലൈറ്റ്. മുംബൈക്കായി രോഹിത് ശർമ 46 പന്തിൽ 70 റൺസ് നേടി. മൂന്ന് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. കൂടാതെ സൂര്യകുമാർ യാദവ് 19 പന്തിൽ 5 ഫോറും 2 സിക്സറുകളുമടക്കം 40 റൺസ് അദ്ദേഹം നേടി. വിൽ ജാക്‌സ് 19 പന്തിൽ 2 ഫോറും 1 സിക്സുമടക്കം 22 റൺസും നേടി.

Latest Stories

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട്; കേരളം അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് ആക്ഷേപം

രാഹുല്‍ ഗാന്ധിയുടെ ആശങ്ക നിസാരമല്ല; ബിജെപി സ്ലീപ്പിംഗ് സെല്ലില്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂരെന്ന് ബിനോയ് വിശ്വം

കോഴിക്കോട് നഗരം സ്തംഭിച്ചു, തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

കോഴിക്കോട് ബസ് സ്റ്റാന്റിലുണ്ടായ തീപിടുത്തം; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

നേപ്പാളില്‍ ഒളിവിലിരുന്ന് ഇന്ത്യയില്‍ മൂന്ന് ഭീകരാക്രമണങ്ങള്‍; ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

RR VS PBKS: ഇങ്ങനെ ആണെങ്കിൽ ഇന്ത്യൻ ടീമിൽ നിന്ന് നീ ഉടനെ പുറത്താകും; വീണ്ടും ഫ്ലോപ്പായി സഞ്ജു സാംസൺ; താരത്തിനെതിരെ വൻ ആരാധകരോഷം

ട്രംപിന്റെ ഉപദേശക സമിതിയില്‍ പുതിയതായി നിയമിച്ചത് 'ലഷ്‌കര്‍ ഇ തൊയ്ബ' ബന്ധമുള്ളവരെ, ഇസ്മായിലിന് കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്ക്; അല്‍ഖ്വയ്ദയുടെ 'ആഗോള ഭീകരന്‍', യുഎസ് സൈന്യം തടവിലാക്കിയ അല്‍ ഷാരയ്ക്കും കൈകൊടുത്ത് ട്രംപ്

RR VS PBKS: വെടിക്കെട്ട് എന്ന് പറഞ്ഞാൽ ഇതാണ് ചേട്ടന്മാരെ; പഞ്ചാബിനെതിരെ വൈഭവന്റെ സംഹാരതാണ്ഡവം

RR VS PBKS: ഒറ്റ മത്സരം കൊണ്ട് സഞ്ജുവും സംഘവും സ്വന്തമാക്കിയത് വമ്പൻ റെക്കോഡ്; സംഭവം ഇങ്ങനെ

പാര്‍ട്ടിയ്ക്ക് വിധേയനാകണം, പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്; ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍