ഇത് കോഹ്‌ലിയോ ധോണിയോ രോഹിതോ എങ്ങാനും ആയിരുന്നെങ്കിൽ നമ്മൾ സ്റ്റാറ്റസ് ഇട്ട് അവരെ പുകഴ്ത്തുമായിരുന്നു, നിതീഷ് റാണ ആയതുകൊണ്ട് മാത്രം ആർക്കും ഒരു വില ഇല്ല; ഇന്നലെ അവസാന ഓവറുകളിൽ അയാൾ ഒരുക്കിയത് മാജിക്ക്

നമ്മൾ ചിലപ്പോൾ അങ്ങനെയാണ്, നമ്മുടെ ഇഷ്ട താരങ്ങളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനിടെ ചിലപ്പോൾ ചില നേട്ടങ്ങൾ കാണാതെ പോകും. കോഹ്‍ലിയെയും രോഹിത്തിനെയും ധോണിയേയും അവരുടെ ചെറുതും വലുതുമായ നേട്ടങ്ങളും ആഘോഷിക്കുന്ന നമ്മൾ ആഘോഷിക്കും അവർക്കായി സ്റ്റാറ്റസ് ഇടും, സോക്കൽ മീഡിയയിൽ പോസ്റ്റ് ഇടും. അതെ സമയം ചില പ്രമുഖാരല്ലാത്ത താരങ്ങളുടെ നേട്ടങ്ങൾ നമ്മൾ മനപ്പൂർവം കണ്ടില്ലെന്ന് നടിക്കും.

അത്തരത്തിൽ പ്രമുഖനല്ലാത്ത ഒരു താരമായതുകൊണ്ട് ആരുടേയും അഭിനന്ദനങൾ കിട്ടാതെ പോയവർ നിരവധിയാണ്. അതിൽ പ്രധാനിയാണ് നിതീഷ് റാണാ, ഇന്നലെ നടന്ന ഹൈദരാബാദ് – കൊൽക്കത്ത മത്സരത്തിലാണ് താരം അവസാന ഓവറുകളിൽ മികച്ച ക്യാപ്റ്റൻസി കൊണ്ട് ഞെട്ടിച്ചത്. ഹൈദരാബാദിന് 30 പന്തുകളിൽ 38 റൺസ് ജയിക്കാൻ വേണ്ട സമയത്താണ് നിതീഷ് എന്ന നായകന്റെ ഉള്ളിലെ ചാണക്യ തന്ത്രജ്ഞനെ ക്രിക്കറ്റ് ലോകം കണ്ടത്.

തന്റെ ബോളറുമാരെ ബുദ്ധിപരമായി ഉപയോഗിച്ച താരം 5 ഓവറുകളിൽ താരതമ്യേന വളരെ എളുപ്പമായ 38 റൺസ് പ്രതിരോധിച്ചു. അവസാനം ടീം 5 റൺസിന് വിജയവര കടന്നപ്പോൾ ആരാധകർ വിജയത്തിൽ സന്തോഷിച്ചെങ്കിലും ആ നായക മികവിനെ പുകഴ്ത്തിയില്ല.

മത്സരത്തിലേക്ക് വന്നാൽ കൊല്‍ക്കത്ത മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സണ്‍റൈസേഴ്സ് ഒരവസരത്തില്‍ ജയമുറപ്പിച്ചതാണെങ്കിലും 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 166 റണ്‍സെടുക്കാനേയായുള്ളൂ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി