ICC RANKING: ഞങ്ങളെ ജയിക്കാൻ ആരുണ്ടെടാ, ഐസിസി റാങ്കിങ്ങിൽ ഇന്ത്യയുടെ ആധിപത്യം; പക്ഷെ ടെസ്റ്റിൽ....; പുതുക്കിയ റാങ്ക് ഇങ്ങനെ

2024 ലെ ടി20 ലോകകപ്പും 2025 ലെ ചാമ്പ്യൻസ് ട്രോഫി വിജയവും നേടിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ടി20യിലും ഏകദിനത്തിലും ഒന്നാം സ്ഥാനത്തെത്തി. 2023 ലെ ഏകദിന ലോകകപ്പിൽ തോറ്റതിന് ശേഷം, തുടർച്ചയായി രണ്ട് ട്രോഫികൾ നേടി വൈറ്റ്-ബോൾ ഫോർമാറ്റുകളിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. എന്നിരുന്നാലും, ടെസ്റ്റ് റാങ്കിംഗിൽ രോഹിത് ശർമ്മയും കൂട്ടരും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ടി20 ലോകകപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കളിച്ച എല്ലാ മത്സരങ്ങളിലും വിജയിക്കാൻ ടീം ടൂർണമെന്റ് നേടിയത്. 2023 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിന് ശേഷം രോഹിത് ശർമ്മയും സംഘവും ശക്തമായി തിരിച്ചുവന്നു. ഫൈനൽ ഒഴികെയുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ചിട്ടും ഇന്ത്യ 2023 ഏകദിന ലോകകപ്പ് ഫൈനൽ തോൽക്കുക ആയിരുന്നു.

ചാമ്പ്യൻസ് ട്രോഫി 2025 റണ്ണേഴ്‌സ് അപ്പ് ന്യൂസിലൻഡ് ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തും തുടരുന്നു. ടി20 യിൽ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട്, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾ തൊട്ടുപിന്നിലും നിൽക്കുന്നു.

അതേസമയം ഓഗസ്റ്റ് വരെ ഇന്ത്യ വൈറ്റ്-ബോൾ ക്രിക്കറ്റിൽ കളിക്കില്ല. അടുത്തതായി 2025 ഓഗസ്റ്റിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന, ടി20 ഐ പരമ്പരയിൽ ബംഗ്ലാദേശിനെതിരെ ആകും അവരെ നീല ജേഴ്സിയിൽ കാണാൻ ആകുക.

എന്നാൽ ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ന്യൂസിലൻഡിനോടും ഓസ്ട്രേലിയയോടും തുടർച്ചയായി പരമ്പര തോറ്റതിന്റെ ഫലമാണിത്. രോഹിത് ശർമ്മയും സംഘവും ആദ്യം കിവീസിനെതിരെ സ്വന്തം നാട്ടിൽ വൈറ്റ്‌വാഷ് നേരിട്ടു. പിന്നീട് ബോർഡർ-ഗവാസ്കർ പരമ്പരയിൽ 1-3ന് പരാജയപ്പെട്ടു. മൊത്തത്തിൽ 5 മത്സരങ്ങളിൽ ഒന്ന് മാത്രമേ ഇന്ത്യയ്ക്ക് ജയിക്കാൻ കഴിഞ്ഞുള്ളൂ.

ടെസ്റ്റ് റാങ്കിംഗിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ജൂൺ 20 മുതൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 5 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇറങ്ങും.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി