'സിറാജിന്‍റെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു': തുറന്നുപറഞ്ഞ് റിക്കി പോണ്ടിംഗ്

അഡ്ലെയ്ഡ് ഓവലില്‍ പിങ്ക് ബോള്‍ ടെസ്റ്റിനിടെ മുഹമ്മദ് സിറാജും ട്രാവിസ് ഹെഡും തമ്മിലുള്ള വാക്ക് തര്‍ക്കത്തില്‍ പ്രതികരണവുമായി ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ഗ്രൗണ്ടിലെ പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ സിറാജ് കുഴപ്പത്തിലാകുമെന്ന് തനിക്ക് അപ്പോഴേ അറിയാമായിരുന്നുവെന്ന് പോണ്ടിംഗ് അഭിപ്രായപ്പെട്ടു.

ഇത് വലിയ കാര്യമായിരുന്നില്ല, കമന്ററി ബോക്‌സില്‍ നിന്ന് ഞാന്‍ അത് കണ്ടു. ഡ്രസ്സിംഗ് റൂമിന്റെ ദിശ ചൂണ്ടിക്കാണിച്ച് ബാറ്റര്‍മാര്‍ക്ക് ഇത്തരത്തിലുള്ള അയയ്ക്കല്‍ ബോളര്‍മാര്‍ നല്‍കുന്നത് അമ്പയര്‍മാരും റഫറിമാരും ഇഷ്ടപ്പെടാത്തതിനാല്‍ മുഹമ്മദ് സിറാജിനെക്കുറിച്ച് ഞാന്‍ ആശങ്കാകുലനായിരുന്നു- റിക്കി പോണ്ടിംഗ് ഐസിസിയോട് പറഞ്ഞു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും ട്രാവിസ് ഹെഡും തമ്മിലുണ്ടായ വാക്ക്‌പോരില്‍ ഐസിസി നടപടിയെടുത്തിരുന്നു. ഇരുവരും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

ശക്തമായ വാക്കുകളും ആംഗ്യങ്ങളും ഉപയോഗിച്ചതിന് സിറാജിന് മാച്ച് ഫീസിന്റെ 20 ശതമാനമാണ് പിഴ ചുമത്തിയത്. താക്കീതാണ് ഹെഡിന് ഐസിസി വിധിച്ച ശിക്ഷ. ഇരു താരങ്ങള്‍ക്കും ഓരോ ഡീമെറിറ്റ് പോയിന്റും നല്‍കി. 24 മാസത്തിനിടെ ആദ്യമായാണ് ഇരുവര്‍ക്കും ഡീമെറിറ്റ് പോയിന്റ് ലഭിക്കുന്നത്.

Latest Stories

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”