"എനിക്ക് ആ താരത്തിന്റെ പന്തുകൾ ഭയമാണ്"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൂര്യ കുമാർ യാദവ്

ഇന്ത്യൻ ടീമിലേക്ക് വൈകി എത്തി ചുരുങ്ങിയ സമയം കൊണ്ട് ഇതിഹാസമായി മാറിയ താരമാണ് സൂര്യ കുമാർ യാദവ്. എന്നാൽ കുറച്ച് നാളുകളായി ഇന്ത്യൻ ടീമിൽ അദ്ദേഹം നിറം മങ്ങുകയാണ്. അതിൽ വൻതോതിലുള്ള വിമർശനവും താരത്തിന് നേരെ ഉയരുന്നുണ്ട്. എന്നിരുന്നാലും നിലവിലെ സീനിയർ താരങ്ങളുടെ മോശമായ പ്രകടനത്തിൽ സൂര്യ കുമാറിന്റെ ഫോം ഔട്ടും മുങ്ങി പോകും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി 20 മത്സരത്തിൽ 3 പന്തിൽ നിന്ന് ഒരു റൺ പോലും എടുക്കാൻ സാധിക്കാതെ പൂജ്യത്തിനാണ് താരം മടങ്ങിയത്. പക്ഷെ ക്യാപ്റ്റൻസി മികവിൽ സുര്യ തന്നെയാണ് മികച്ചത്. അത്തരം പദ്ധതികളുമായിട്ടാണ് സൂര്യ ഇന്നലെ കളത്തിൽ നിറഞ്ഞാടിയത്.

ഇന്ത്യയുടെ 360 എന്ന് അറിയപ്പെടുന്ന താരത്തിന്റെ ഗംഭീരമായ തിരിച്ച് വരവിനു വേണ്ടി കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഇപ്പോഴിതാ താൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ബോളർ ആരാണെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

സൂര്യ കുമാർ യാദവ് പറയുന്നത് ഇങ്ങനെ:

” നെറ്റ്‌സില്‍ ജസ്പ്രീത് ബുംറയെ നേരിടുന്നത് ഞാന്‍ ഒഴിവാക്കാറുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവന്‍ ബൗള്‍ ചെയ്യുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുള്ളതാണ്. 2013ല്‍ ബുംറ ആദ്യമായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായപ്പോള്‍ ഞാന്‍ അവനെ ഒരുപാട് തവണ നേരിടുകയും ചെയ്തിരുന്നു. നെറ്റ്‌സില്‍ ഞാന്‍ ബാറ്റ് ചെയ്യവെ ബുംറ ബൗള്‍ ചെയ്യുമ്പോള്‍ തീ പാറാറുണ്ട്. എന്തോ ഒരു വലിയ തീപ്പൊരി അവനിലുണ്ട്. അന്നു മുതല്‍ ഈ ദിവസം വരെ നെറ്റ്‌സില്‍ ഒരിക്കലും ബുംറയ്‌ക്കെതിരേ ഞാൻ ബാറ്റ് ചെയ്യ്തിട്ടില്ലാ” സൂര്യ കുമാർ യാദവ് പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ