എനിക്ക് 12 വർഷം കൂടി ഇന്ത്യക്ക് വേണ്ടി കളിക്കണം, ലോക കപ്പും നേടും ഞാൻ; ആഗ്രഹം വെളിപ്പെടുത്തി പൃഥ്വി ഷാ

പൃഥ്വി ഷായാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ കളിക്കാനുള്ള നീക്കം അവസാനിപ്പിച്ചതിന് ശേഷം, നടന്നുകൊണ്ടിരിക്കുന്ന റോയൽ ഏകദിന കപ്പിൽ സോമർസെറ്റിനെതിരായ മത്സരത്തിൽ വലംകൈയ്യൻ ബാറ്റർ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. ഏറെ നാളായി മോശം ഫോമിന്റെ പേരിലും കളിക്കളത്തിന് പുറത്തെ വിവാദങ്ങളുടെ പേരിലും താരം വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു.

ലക്ഷ്യം മുന്നിൽ കണ്ടാണ് പൃഥ്വി ഷാ ഇംഗ്ലണ്ട് തീരത്ത് എത്തിയത്. ഒരു കാലത്ത് ‘അടുത്ത സൂപ്പർ താരം’ ആയി കണക്കാക്കപ്പെട്ടിരുന്ന ഷായുടെ കരിയർ വളർച്ച കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിക്കുകളാലും ഫീൽഡിന് പുറത്തുള്ള വിവാദങ്ങളാലും മങ്ങി പോയിരുന്നു. 2018 ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് സെഞ്ചുറിയോടെ ആരംഭിച്ച ഒരു അന്താരാഷ്ട്ര കരിയർ ക്രമേണ എവിടെയും എത്തിയില്ല. എന്നിരുന്നാലും, എന്തുകൊണ്ടാണ് തന്നെ എഴുതി തള്ളരുത് എന്ന് തെളിയിച്ചുകൊണ്ട് മികച്ച പ്രകടനം നടത്തി തിങ്ങിയിരിക്കുകയാണ് ഇപ്പോൾ താരം,

ബുധനാഴ്ച സോമർസെറ്റിനെതിരായ ഇംഗ്ലണ്ടിന്റെ ഏകദിന കപ്പ് ടൂർണമെന്റിൽ നോർത്താംപ്ടൺഷെയറിന് വേണ്ടി 153 പന്തിൽ 244 റൺസ് നേടിയതോടെ, മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഷാ മാറി. ചേതേശ്വർ പൂജാരയ്ക്ക് ശേഷം ടൂർണമെന്റിൽ 150-ലധികം സ്കോർ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് 23-കാരൻ. ഷാ 81 പന്തിൽ 100 ​​റൺസ് തികച്ചപ്പോൾ ശേഷം 129 പന്തിൽ 200 റൺസ് തികച്ചു.

തന്റെ കന്നി കൗണ്ടി സീസണിൽ കളിക്കുന്ന ഇരുപത്തിമൂന്നുകാരൻ 28 ഫോറുകളും 11 സിക്‌സറുകളും തന്റെ രണ്ടാം ലിസ്റ്റ് എ ഡബിൾ സെഞ്ച്വറി നേടി. 2020-21ൽ വിജയ് ഹസാരെ ട്രോഫി സെമിഫൈനലിൽ കർണാടകയ്‌ക്കെതിരെ 165 റൺസ് നേടിയതിന് ശേഷം ഇത് അദ്ദേഹത്തിന്റെ ഒമ്പതാമത്തെ ലിസ്റ്റ് എ സെഞ്ചുറിയായിരുന്നു.

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ താരം മോശം പ്രകടനമാണ് നടത്തിയത്. എന്നാൽ മികച്ച പ്രകടനത്തിന് ശേഷം താരം പറഞ്ഞത് ഇങ്ങനെ ”എനിക്ക് 12-14 വർഷം ഇന്ത്യക്കായി കളിച്ച് ലോകകപ്പ് നേടണം, ”അദ്ദേഹം പറഞ്ഞു.

“എന്തുകൊണ്ടാണ് എന്നെ ടീമിൽ നിന്ന് പുറത്താക്കിയതെന്ന് എനിക്കറിയില്ല. ആരോ പറഞ്ഞു, എന്റെ ഫിറ്റ്‌നസ് അവരുടെ രീതിക്ക് അനുസരിച്ചല്ല, പക്ഷേ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ എല്ലാ ടെസ്റ്റുകളും ഞാൻ വിജയിച്ചു. എന്നെ ടി20 ടീമിലേക്ക് തിരിച്ചുവിളിച്ചെങ്കിലും വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ അവസരം ലഭിച്ചില്ല. എനിക്ക് ആരുമായും വഴക്കിടാൻ പറ്റില്ല. ഞാൻ മുന്നോട്ട് പോകും. ”

Latest Stories

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ