'ഫോം ഒരിക്കല്‍ നഷ്ടമായാല്‍, കോഹ്‌ലിക്ക് പിന്നെ ഒരു തിരിച്ചുവരവ് ഉണ്ടാകില്ല'; പാക് താരത്തിന്റെ പ്രവചനം സത്യമാകുന്നോ?

ഐപിഎല്‍ സീസണിലടക്കം മോശം ഫോമിലൂടെയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി കടന്നു പോകുന്നത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്നതും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്ന കോഹ്‌ലിയുടെ ഫോം നഷ്ടം ക്രിക്കറ്റ് വിദഗ്ധരെയും ആരാധകരെയും ഒരേപോലെ കുഴപ്പ്ിച്ചിരിക്കുകയാണ്.

അതിനിടെ, കോഹ്‌ലിയുടെ ഫോം നഷ്ടത്തെപ്പറ്റി പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആസിഫ് മുമ്പ് നടത്തിയ പ്രവചനം സത്യമാകുമോ എന്ന ഞെട്ടലിലാണ് ഒരുപറ്റം ആരാധകര്‍. ഫോം ഒരിക്കല്‍ നഷ്ടമായാല്‍ കോഹ്‌ലിക്കു പിന്നെ ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നാണ് ആസിഫ് അന്നു പറഞ്ഞത്.

‘കോഹ്ലി ബോട്ടം ഹാന്‍ഡ് പ്ലെയറാണ്. മികച്ച ഫിറ്റ് നസ് കാരണമാണ് കോഹ്ലിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നത്. ഫോം ഔട്ടായാല്‍ പിന്നീട് ഫോമിലേക്ക് തിരിച്ചെത്തുക കോഹ്ലിക്ക് പ്രയാസമായിരിക്കും.’ എന്നാണ് ആസിഫ് അന്ന് പറഞ്ഞത്. 2019 നവംബറിനു ശേഷം കോഹ്‌ലിക്ക് ഒപി സെഞ്ച്വറി പോലും നേടാനായിട്ടില്ല എന്നത് കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്.

ഐപിഎല്‍ ഈ സീസണില്‍ 8 മത്സരങ്ങളില്‍ നിന്ന് 119 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.സീസണിലെ ആദ്യ മത്സരത്തില്‍ത്തന്നെ പുറത്താകാതെ 41 റണ്‍സ് നേടിയ കോഹ്‌ലി, പിന്നീടുള്ള 7 ഇന്നിംഗ്‌സില്‍ നേടിയത് 79 റണ്‍സ് മാത്രമാണ്. മുംബൈയ്‌ക്കെതിരെ നേടിയ 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്താവുകയും ചെയ്തു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി