തനിക്ക് വേറെ ഒരു പണിയുമില്ലേ, ഇന്ത്യയുടെ കാര്യത്തിൽ താൻ ഇടപെടേണ്ട, ഞങ്ങൾ നോക്കിക്കൊള്ളാം: സുനിൽ ഗാവസ്‌കർ

ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്യേഴ്‌സിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ശ്രേയസ് അയ്യരെ ടീമിലെത്തിക്കാത്തത് ഇഗോ ക്ലാഷ് ഭയന്നാണെന്നും ടീമിൽ സ്ഥാനം അർഹിക്കുന്നുവെന്നും മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എ ബി ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു, അതിനെതിരെയാണ് സുനിൽ ഗാവസ്‌കർ കുറിച്ചത്.

സുനിൽ ഗവാസ്കർ കുറിച്ചത് ഇങ്ങനെ:

” ഇന്ത്യൻ ക്രിക്കറ്റുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെങ്കിലും അതേക്കുറിച്ച് വളരെ കുറച്ച് അറിവുള്ള വിദേശികൾ ചർച്ചകളിൽ ഏർപ്പെടുന്ന രീതി അമ്പരപ്പിക്കുന്നതാണ്. എരിതീയിൽ എണ്ണ ഒഴിക്കുകയാണ് ഇവർ ചെയ്യുന്നത്. കളിക്കാർ എന്ന നിലയിൽ അവർ എത്ര മികച്ചവരായാലും അവർ ഇന്ത്യയിൽ ഒരുപാട് കാലമുണ്ടായെങ്കിലും ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് അവരുടെ ജോലിയല്ല”

” സെലക്ഷൻ ഏകദേശം ഏറ്റവും മികച്ചതാണ്. പിന്നെ എന്തിനാണ് ഇന്ത്യൻ ടീമിന്റെ കാര്യത്തിൽ തലയിടുന്നത്? മറ്റ് രാജ്യങ്ങളുടെ ടീമുകളുടെ സെലക്ഷനെക്കുറിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരങ്ങൾ സംസാരിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ല, ഞങ്ങൾക്ക് ഞങ്ങളുടെ ടീമിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. മറ്റുള്ളവർ ആരെ തിരഞ്ഞെടുക്കുന്നു അല്ലെങ്കിൽ ആരെ തിരഞ്ഞെടുക്കുന്നില്ല എന്നത് ഗൗരവമായി ചിന്തിക്കാൻ ഞങ്ങൾക്ക് കഴിയില്ല” ഗവാസ്‌കർ എഴുതി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി