എനിക്ക് അത് പറയാൻ പറ്റും, ധോണിയുടെ വിരമിക്കൽ കാര്യത്തിൽ നിർണായക അപ്ഡേറ്റ് നൽകി ദീപക് ചാഹർ; നായകന്റെ കാര്യത്തിൽ സംഭവിക്കാൻ പോകുന്നത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ എംഎസ് ധോണി ഇപ്പോഴും ഏറ്റവും വലിയ ബ്രാൻഡാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്ക സീസൺ മുതൽ കളിക്കുന്ന ധോണി ഇപ്പോഴും പഴയ മികവിൽ തന്നെയാണ് തുടരുന്നത്. എന്നാൽ ഇപ്പോൾ ആരാധകർ ചോദിക്കുന്നത് അദ്ദേഹം എപ്പോൾ വിരമിക്കുമെന്നാണ് . എല്ലാ സീസണിൻ്റെയും തുടക്കത്തിലും അവസാനത്തിലും ഈ ചോദ്യം ആരാധകർ അദ്ദേഹത്തോട് ചോദിക്കുന്നു. എന്നാൽ അങ്ങനെ ഒരു പ്രതികരണം ധോണി ഇതുവരെ നടത്തിയിട്ടില്ല.

ഐപിഎൽ 2024 മാർച്ച് 22 ന് ആരംഭിക്കാനിരിക്കെ, ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ വീണ്ടും അതേ ചോദ്യം നേരിടുകയാണ്. കഴിഞ്ഞ സീസണിൽ അദ്ദേഹം ഫ്രാഞ്ചൈസിയെ അതിൻ്റെ അഞ്ചാം കിരീടത്തിലേക്ക് നയിച്ചു. ആ സീസണിന് ശേഷം അദ്ദേഹം വിരമിക്കുമെന്നാണ് ആരാധകർ കരുതിയത്.

2023-ൽ കാൽമുട്ടിനേറ്റ പരുക്കുമായി അദ്ദേഹം സീസൺ മുഴുവൻ കളിച്ചു. പലരും ആ സീസൺ മാത്രമേ ധോണി കളിക്കു എന്നാണ് കരുതിയത്. അദ്ദേഹത്തിൻ്റെ സിഎസ്‌കെ സഹതാരം ദീപക് ചാഹർ മഹിയുടെ ഭാവിയെക്കുറിച്ച് വലിയ പ്രസ്താവന നടത്തി. എന്തായാലും ധോണി 2 വർഷങ്ങൾക്ക് ശേഷം മാത്രമേ വിരമിക്കു എന്നാണ് അദ്ദേഹം പറഞ്ഞത്.

“ടി20 ക്രിക്കറ്റിൽ 140 കിലോമീറ്റർ ഡെലിവറി നേരിടാൻ പറ്റാത്ത ദിവസം നിങ്ങൾ വിരമിക്കണം. കഴിഞ്ഞ വർഷം ലീഗിലെ ഏറ്റവും വേഗതയേറിയ ബൗളർമാരെ അദ്ദേഹം എങ്ങനെ കളിച്ചുവെന്ന് നോക്കൂ. നെറ്റ്‌സിലും ഫാസ്റ്റ് ബൗളർമാരെ സിക്‌സുകൾക്ക് അദ്ദേഹം അടിച്ചു,” ദീപക് ചാഹർ പറഞ്ഞു.

“അദ്ദേഹം വരാനിരിക്കുന്ന സീസണിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അദ്ദേഹത്തിന് രണ്ട് വർഷം കൂടി തുടരാനാകുമെന്ന് ഞാൻ കരുതുന്നു, ”ദീപക്ക് കൂട്ടിച്ചേർത്തു.

കഴിഞ്ഞ പതിപ്പിൽ 16 മത്സരങ്ങൾ കളിച്ച ധോണി 182.46 സ്‌ട്രൈക്ക് റേറ്റിൽ 104 റൺസ് നേടിയിരുന്നു. പരിക്കേറ്റ കാൽമുട്ടിന് വിശ്രമം നൽകുന്നതിനായി വിരലിലെണ്ണാവുന്ന ഡെലിവറികൾ മാത്രമാണ് അദ്ദേഹം നേരിട്ടത്. ഐപിഎൽ 2024ൽ തൻ്റെ ബാറ്റിംഗിനെക്കാൾ ക്യാപ്റ്റൻസിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ