ഇന്നലത്തെ ഹീറോകളുടെ ലിസ്റ്റില്‍ അയാളുടെ പേര് കാണില്ല, പക്ഷേ ആ രണ്ടുബോള്‍ ഇല്ലായിരുന്നെങ്കില്‍ ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതാകുമായിരുന്നു

മുരളി മേലേട്ട്

സന്ദീപ് ശര്‍മ്മയുടെ ആ രണ്ടു ബോളുകള്‍ അത്തരം സാഹചര്യത്തില്‍ ഏതൊരു ബോളര്‍ക്കും അസാദ്ധ്യം തന്നെയാണ്. ഇടം കൈന്‍ ബാറ്റർക്കും വലംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരെ കൃത്യമായി ഒരു പഴുതും കൊടുക്കാതെ ലാസ്റ്റ് ബോളെറിഞ്ഞു ക്രിക്കറ്റ് അനിശ്ചിത്വത്തിന്റെ ഗെയിം ആണെന്ന് ഇന്നലെ വീണ്ടും തെളിയിച്ചു. ഇന്നലത്തെ ഹീറോകളുടെ ലിസ്റ്റില്‍ അയാളുടെ പേരുകാണില്ല. ആ രണ്ടുബോള്‍ ഇല്ലായിരുന്നെങ്കില്‍ ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതാകുമായിരുന്നു.  സന്ദീപ് ശര്‍മ്മയുടെ അത്രയ്ക്ക് പെര്‍ഫെക്റ്റ് യോര്‍ക്കര്‍ ആയിരുന്നു കളിയുടെ ഗതി തിരിച്ചു വാങ്ങിയത്.

ചെന്നൈയുടെ പ്ലേയിംഗ് ഇലവനില്‍ ഇന്നലെയും മാറ്റങ്ങളുണ്ടായിരുന്നു. സാന്റര്‍ക്കു പകരം തീക്ഷണയെ ഇറക്കാന്‍ എടുത്ത തീരുമാനം തെറ്റി. ഒരു മാച്ച് ഒരാളുടെ പലതരം പിഴവുകള്‍ക്ക് കൊടുത്ത വിലയാണ് ഇന്നലത്തെ ചെന്നൈയുടെ തോല്‍വി. മോയിന്‍ അലി തൊട്ടതെല്ലാം പിഴച്ച ദിവസം അശ്വിനേ പൂജ്യത്തിനും പടിക്കലിനെ 14 റണ്‍സിനും ഔട്ടാക്കാന്‍ കിട്ടിയ രണ്ട് അവസരങ്ങള്‍. പോരാഞ്ഞ് 7 റണ്‍സില്‍ നില്‍ക്കെ റണ്ണൗട്ടാക്കാന്‍ കിട്ടിയ അവസരം, ബൗളിംഗില്‍ ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയത്, ഇതെല്ലാം പിഴവുകളായിരുന്നു.

അതിലൂടെ രാജസ്ഥാന്‍ ടീമിന്റെ സ്‌കോര്‍ ഒരു 15 റണ്‍സ് എങ്കിലും നിയന്ത്രിക്കാന്‍ കഴിയുമായിരുന്ന അവസരങ്ങള്‍ ഇല്ലാതായി. ഒരു ദിവസത്തെ ഹീറോ മറ്റൊരു ദിവസം സീറോ ആകുന്നു. ബാറ്റിംഗ് പരാജയം കൂടി നേരിടുന്നു മോയിന്‍ അലി.

മുകളില്‍ ഞാന്‍ പറഞ്ഞ രണ്ടു പേരുമാണ് ഇന്നലത്തെ ഇരു ടീമുകളുടെ ജയപരാജയങ്ങളുടെ അവസാന കാരണക്കാര്‍. രാജസ്ഥാന്‍ ബൗളര്‍മാരില്‍ എല്ലാവരും മികച്ച ബൗളിംഗ് പുറത്തെടുത്തപ്പോള്‍ കോണ്‍വെ രഹാനെ ഇവര്‍ക്ക് മാത്രമേ മുന്‍നിരയില്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞുള്ളു സാംപ മാത്രമാണ് അല്പം സ്‌കോര്‍ വഴങ്ങിയത്.

സഞ്ജു സാംസണ്‍ തന്റെ ബാറ്റിംഗ് പരാജയം ക്യാപ്റ്റന്‍സിയില്‍ പരിഹരിച്ചു മികച്ച ഫീല്‍ഡിംഗ് വിന്യാസത്തിലൂടെ സ്‌കോര്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു . എന്തുകൊണ്ടും ഇന്നലെ രാജസ്ഥാന്‍ റോയല്‍സിന്റെ ദിവസമായിരുന്നു. ഹോം ഗ്രൗണ്ടില്‍ ഏറ്റവും വിജയം ശതമാനമുള്ള ടീമാണ് ചെന്നെ സൂപ്പര്‍ കിംഗ്സ് അവരെ അവരുടെ തട്ടകത്തില്‍ തോല്പിച്ചു രണ്ടു പോയിന്റ് നേടിയത് സഞ്ജു സാംസണ്‍ എന്ന ക്യാപ്റ്റന്റെ നേട്ടമാണ്.

അവസാനം നിമിഷം കൈവിട്ടു പോകുമായിരുന്ന കളി മനോഹരമായി തുടര്‍ച്ചയായ അസാദ്ധ്യമായ രണ്ടു യോര്‍ക്കറിലൂടെ തിരിച്ചുപിടിച്ച സന്ദീപ് ശര്‍മ്മയാണ് ഇന്നലത്തെ ഒരു ഹീറോ. രവീന്ദ്ര ജഡേജ എത്ര മനോഹരമായ ബോളിംഗ് ആയിരുന്നു ആ ക്യാച്ച് കൂടി ലഭിച്ചിരുന്നെങ്കില്‍ ഇന്നലെ അശ്വിന്‍ വാങ്ങിയതെല്ലാം ലഭിക്കേണ്ട കളിക്കാരന്‍ മറ്റൊരു ഹീറോ.

ഒപ്പം 4 വര്‍ഷം മുമ്പ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച പ്രദേശിക മത്സരം പോലും കളിക്കാതെ ഇപ്പോഴും കുട്ടി ക്രിക്കറ്റിന്റെ തീപ്പൊരി സൂക്ഷിക്കുന്ന – ഏതൊരു ഏതൊരു ഗാലറികളെയും തന്റെ സാന്നിദ്ധ്യം കൊണ്ട് ഇളക്കിമറിക്കുന്ന മഹേന്ദ്ര സിങ് ധോണിയും.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ