ക്യാപ്റ്റൻസി നോക്കി ഇരിക്കരുത്, നിനക്ക് വിധിച്ചിട്ടുളളതല്ല അത്, ഇം​ഗ്ലണ്ടിനെതിരെ പന്ത് ശ്രദ്ധിക്കേണ്ട കാര്യത്തെ കുറിച്ച് മുൻ ഇന്ത്യൻ താരം

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ റിഷഭ് പന്തിന് ഒരു ഉപദേശവുമായി മുൻ ഇന്ത്യൻ താരം ഹേമങ് ബദാനി. വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നീ താരങ്ങൾ വിരമിച്ചതോടെ ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളിൽ ഒരാളാണ് ഇപ്പോൾ പന്ത്. ശുഭ്മാൻ ​ഗില്ലിനൊപ്പം തന്നെ ഇന്ത്യൻ ടെസ്റ്റ് ടീമിനെ മുന്നോട്ടുനയിക്കേണ്ട ഉത്തരവാദിത്തം പന്തിനുണ്ട്. ഏത് ഫോർമാറ്റിലായാലും ഒരു ടീമിന് അവരുടെ ലീഡർഷിപ്പ് ​ഗ്രൂപ്പുണ്ടാവും. വൈസ് ക്യാപ്റ്റനെന്ന നിലയിൽ വലിയ ഉത്തരവാദിത്തമാണ് ഇംഗ്ലണ്ട് പരമ്പരയിൽ റിഷഭ് പന്തിന് മുന്നിലുളളത്.

അതേസമയം ഇംഗ്ലണ്ടിനെതിരെ വൈസ് ക്യാപ്റ്റൻസി ബാറ്റിങ്ങിനെ ബാധിക്കാതെ നോക്കണമെന്നാണ് പന്തിനോട് ഹേമങ് ബദാനി ആവശ്യപ്പെട്ടത്. കോച്ച് ​ഗംതം ​ഗംഭീർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും പന്തിനോട് ഇതേകുറിച്ച് സംസാരിച്ചാൽ‌ വൈസ് ക്യാപ്റ്റൻസി അവന്റെ ബാറ്റിങ്ങിനെ ബാധിക്കില്ലെന്നും ബദാനി പറഞ്ഞു.

“ഇം​ഗ്ലണ്ടിനെതിരെ പന്തിന്റെ വൈസ് ക്യാപ്റ്റൻസി അവന്റെ ബാറ്റിങ്ങിനെ ഒരിക്കലും ബാധിക്കില്ലെന്ന് ഞാൻ ആത്മാർഥമായി പ്രതീക്ഷിക്കുന്നു. ക്രിക്കറ്റിൽ ആക്രമണ സ്ട്രോക്ക്-മേക്കിംഗിന്റെയും പ്രതിരോധ സ്ട്രോക്ക്-മേക്കിംഗിന്റെയും ശരിയായ സന്തുലിതാവസ്ഥ കണ്ടെത്തിയ ഒരാളാണ് പന്ത് എന്ന് ഞാൻ കരുതുന്നു. അതിനാൽ നിങ്ങൾ അത് മാറ്റാൻ ശ്രമിക്കേണ്ട ഒരു കാരണവും ഞാൻ കാണുന്നില്ല”, ബദാനി പറഞ്ഞു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി