അവനെ ഈ പരമ്പരയിൽ കളിപ്പിക്കില്ല, അവനെക്കാൾ ഒരുപാട് മികച്ച താരമാണ് ഇന്ന് ഇറങ്ങുന്നത്; ടീം കോമ്പിനേഷനെ കുറിച്ച് രോഹിത്

ചൊവ്വാഴ്‌ച ഗുവാഹത്തിയിൽ ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ശുഭ്‌മാൻ ഗില്ലിനൊപ്പംതാൻ തന്നെ ഓപ്പൺ ചെയ്യുമെന്ന് നായകൻ രോഹിത് ശർമ്മ സ്ഥിരീകരിച്ചു, അതിന്റെ അർത്ഥം ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ചുറി നേടിയ ഇഷാൻ കിഷൻ കളിക്കില്ലെന്നാണ്. അടുത്തിടെ ഇഷാൻ കിഷന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് സംസാരിച്ച നായകൻ പറയുന്നത് ഗില്ലിന് കൂടുതൽ അവസരങ്ങൾ ടോപ് ഓർഡറിൽ കിട്ടണമെന്നാണ്.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ശിഖർ ധവാനെ ഒഴിവാക്കിയതോടെ ഓപ്പണിംഗ് വിക്കറ്റിൽ രോഹിതിനൊപ്പം ആര് ഇറങ്ങുമെന്നാണ് ഇനി അറിയാനുള്ളത്. അതിൽ തന്നെ ഗില്ലിനാണ് കൂടുതൽ സാധ്യത എന്നുതന്നെയാണ് നായകന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

പരമ്പരയുടെ തലേന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് സസ്‌പെൻസ് അവസാനിപ്പിച്ചത്. രണ്ട് യുവതാരങ്ങളിൽ ആരാണ് തന്നോടൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുക എന്ന ചോദ്യത്തിന് ക്യാപ്റ്റൻ മറുപടി പറഞ്ഞു:

“രണ്ട് ഓപ്പണർമാരും മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ ഇരുവരും ഈ കാലയളവിലുള്ള പരമ്പരകളിൽ എങ്ങനെ തിളങ്ങിയെന്ന് നോക്കുമ്പോൾ, ഗില്ലിന് തന്നെ ഇന്ന് ചാൻസ് നൽകും. കാരണം അവൻ നല്ല രീതിയിലാണ് അവസാന മത്സരങ്ങളിലെല്ലാം കളിച്ചത്.”

“ഇഷാനെ വിലകുറച്ച് കാണുന്നില്ല, അവൻ നേടിയ ഇരട്ട സെഞ്ചുറി അത്രയും മികച്ചതായിരുന്നു, അത് ഒരു വലിയ നേട്ടമാണ്, പക്ഷെ സത്യസന്ധമായി പറഞ്ഞാൽ ഗില്ലിനാണ് ഇന്ന് അവസരം അർഹിക്കുന്നത്.”

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ