കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി അടിച്ചു, അടുത്ത മത്സരത്തില്‍ കളിപ്പിക്കേണ്ടെന്നും പറഞ്ഞു ; ഇന്ത്യന്‍ യുവതാരത്തെ കുറിച്ച് പരിശീലകന്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്ഥാനം കിട്ടാനും അത് നിലനിര്‍ത്താനുമാണ് ഇന്ത്യയിലെ ഓരോ ജൂനിയര്‍ താരവും ആഗ്രഹിക്കുന്നത്. അവസരം കിട്ടാന്‍ അവര്‍ ഏറെ കൊതിക്കുകയും ചെയ്യുമ്പോള്‍ അടുത്ത കളിയില്‍ ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് പറഞ്ഞ് ഇന്ത്യന്‍ യുവതാരം. അവസരം കിട്ടിയപ്പോഴെല്ലാം ടീമിനായി മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള മദ്ധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരിയാണ് താരം. ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ് പരിശീലകനായ ആര്‍ ശ്രീധറാണ് ഹനുമ വിഹാരിയുടെ ടീം സ്പിരിറ്റിന്റെ കഥ വെളിപ്പെടുത്തിയിരിക്കുന്നത്.

2019ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ വെച്ചാണ് തന്നെ അടുത്ത കളി കളിപ്പിക്കേണ്ടെന്ന് താരം വ്യക്തമാക്കിയത്. ഇന്ത്യയുടെ ടോപ് ഫൈവ് ബാറ്റ്സ്മാന്‍മാര്‍ ഫോമിലുള്ളപ്പോള്‍ താന്‍ പ്ലേയിങ് ഇലവണില്‍ ആവിശ്യമില്ലെന്നും ഒരു ബൗളറെക്കൂടി ടീമില്‍ പരിഗണിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നുമായിരുന്നു താരം പറഞ്ഞത്. വിഹാരി എന്റെ അടുത്തേക്ക് വന്നു. സാര്‍ അടുത്ത ടെസ്റ്റ് ഞാന്‍ കളിക്കുന്നില്ലെന്ന് പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ഷമി മികച്ച ബൗളിംഗ് പ്രകടനം നടത്തിയ സാഹചര്യത്തിലാണ് വിഹാരി ഇങ്ങിനെ പറഞ്ഞത്.

അതേസമയം കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ആളായ വിഹാരി ടീമിലുണ്ടാവുമെന്ന് ഉറപ്പുള്ള സമയത്താണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. രോഹിത് ഗംഭീര പ്രകടനം നടത്തിയ പരമ്പരയില്‍ മായങ്കും മനോഹര ബാറ്റിങ്ങാണ് കാഴ്ചവെച്ചത്’- ശ്രീധര്‍ പറഞ്ഞു. വിഹാരിയുടെ വീക്ഷണം ശരിയായിരുന്നു. ഈ നിര്‍ദേശം ശരിവെച്ച് രണ്ടാം മത്സരത്തില്‍ വിഹാരിക്ക് വിശ്രമം അനുവദിച്ച് ഉമേഷ് യാദവുമായാണ് ഇന്ത്യ ഇറങ്ങിയത്. തന്റെ കരിയറെക്കാളും കൂടുതല്‍ ടീമിന്റെ വിജയത്തിന് പ്രാധാന്യം നല്‍കുന്ന ടീം സ്പിരിറ്റായിരുന്നു വിഹാരി കാട്ടിയതെന്നും ശ്രീധര്‍ പറയുന്നു. മികച്ച കളിക്കാരനാണ് വിഹാരിയെന്നും ‘മത്സരത്തെക്കുറിച്ച് നന്നായി പഠിക്കുകയും കൃത്യമായി മനസിലാക്കുകയും ചെയ്യുന്ന താരമാണെന്നും ശ്രീധര്‍ പറയുന്നു.

കളിക്കാന്‍ അവസരം ലഭിക്കാത്തതിന്റെ പേരില്‍ ഒരിക്കല്‍ പോലും നിരാശനാകുന്ന സാഹചര്യവും അവനില്ലെന്നും ശ്രീധര്‍ പറയുന്നു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരക്ക് പകരക്കാരനായി ടീമിലെത്തിയ താരം ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധശതകവും നേടി. ആദ്യ ഇന്നിംഗ്‌സില്‍ 58 റണ്‍സ് എടുത്താണ് താരം പുറത്തായത്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”