അവനാണ് ആദ്യ ഏകദിനത്തിലെ യഥാര്‍ത്ഥ ഹീറോ; വാനോളം പ്രശംസിച്ച് മഞ്ജരേക്കര്‍

മുംബൈയിലെ വാങ്കഡെയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയെ ചെറിയ സ്‌കോറില്‍ ഒതുക്കിയതിന്റെ ക്രെഡിറ്റ് രവീന്ദ്ര ജഡേജയ്ക്ക് നല്‍കി സഞ്ജയ് മഞ്ജരേക്കര്‍. ഒമ്പത് ഓവറില്‍ 46 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ്, മികച്ചയൊരു ക്യാച്ച്, ബാറ്റിംഗിലെ മിന്നും പ്രകടനം ഇതെല്ലാം ഓസീസിനെതിരെ വിജയം നേടിയതില്‍ നിര്‍ണായകമായെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളിലൊന്നായിരുന്നു ഇത്. മിച്ചല്‍ മാര്‍ഷ് കളിക്കുന്ന രീതിയും അവര്‍ക്ക് ലഭിച്ച തുടക്കവും കണ്ടപ്പോള്‍ എല്ലാവരും കരുതിയിരുന്നത് സ്‌കോര്‍ 350 പിന്നിടുമെന്നാണ്. എന്നാല്‍ ഷമിയും സിറാജ് വിക്കറ്റുകള്‍ വീഴ്ത്തി. പക്ഷേ യഥാര്‍ത്ഥ നായകന്‍ രവീന്ദ്ര ജഡേജയാണെന്ന് എനിക്ക് തോന്നുന്നു.

‘മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റും പിന്നീട് മാര്‍നസ് ലാബുഷാഗ്‌നെയുടെ ക്യാച്ചും. അവയായിരുന്നു കളിയിലെ പ്രധാന വഴിത്തിരിവ്. ആ വിക്കറ്റുകള്‍ വന്നില്ലായിരുന്നുവെങ്കില്‍ അവര്‍ 350-ന് അടുത്തെത്തുമായിരുന്നു- മഞ്ജരേക്കര്‍ പറഞ്ഞു.

മാര്‍ഷും ലാബുഷാഗും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 52 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഓസ്ട്രേലിയ 20-ാം ഓവറില്‍ 129-2 എന്ന നിലയിലായിരുന്നു. പിന്നാലെ കുല്‍ദീപ് യാദവിന്റെ പന്തില്‍ ലാബുഷെയ്‌നെ ഒറ്റക്കൈയില്‍ ഡൈവിംഗ് ക്യാച്ച് എടുത്ത് മടക്കിയ ജഡേജ മാര്‍ഷിനെ മുഹമ്മദ് സിറാജിന്റെ കൈകളിലെത്തിച്ചു കളിയുടെ ഗതി തിരിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനാണ് ജയിച്ച് കയറിയത്. ഓസീസ് മുന്നോട്ടുവെച്ച 189 റണ്‍സിലേക്ക് ബാറ്റേന്തിയ ഇന്ത്യ 39.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തുടക്കത്തില്‍ വിറച്ച് ഇന്ത്യയെ കെ.എല്‍ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറി കൂട്ടുകെട്ടാണ് വിജയതീരത്തണച്ചത്.

ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 108 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത്. കെഎല്‍ രാഹുല്‍ 91 ബോളില്‍ 75 റണ്‍സും ജഡേജ 69 ബോളില്‍ 49 റണ്‍സെടുത്തും പുറത്താകാതെ നിന്നു.

Latest Stories

ഗോവിന്ദച്ചാമിയുടെ കണ്ണൂർ ജയിൽ ചാട്ടം; മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ല, ജയിൽ ചാടുന്ന വിവരം നാല് സഹതടവുകാർക്ക് അറിയാമായിരുന്നുവെന്ന് പൊലീസ്

വിമർശകരുടെ വായടപ്പിക്കാൻ വിജയ് ദേവരകൊണ്ട, കിങ്ഡം സിനിമയുടെ കിടിലൻ ട്രെയിലർ, ഇത് കത്തുമെന്ന് ആരാധകർ

തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല എൻ ശക്തന്; പുനഃസംഘടന വരുമ്പോൾ പുതിയ അധ്യക്ഷനെ തീരുമാനിക്കും

'മദർ തെരേസ എന്ന പേര് മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നു'; ജാർഖണ്ഡിലെ ആരോഗ്യ സംരക്ഷണ ക്ലിനിക്കുകൾക്ക് പേരിടുന്നതിനെതിരെ ബിജെപി

വീണ്ടും മധ്യസ്ഥനായി ട്രംപ്; തായ്‌ലൻഡും കംബോഡിയയും ഉടൻ വെടിനിർത്തൽ ചർച്ചകളിലേക്ക് കടക്കുമെന്ന് അവകാശവാദം, നേതാക്കളുമായി സംസാരിച്ചുവെന്നും അമേരിക്കൻ പ്രസിഡന്റ്

അഹമ്മദാബാദ് വിമാനാപകടം; 166 പേരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായ 25 ലക്ഷം രൂപ നൽകി എയർ ഇന്ത്യ

ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ, ഉരുൾ പൊട്ടിയതായി സംശയം; 50ലധികം വീടുകളിൽ വെള്ളം കയറി

ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു