പ്രതീക്ഷ നല്‍കുന്നത് അവന്‍ മാത്രം, തിരിച്ച് വിളിക്കണമെന്ന് വസീം ജാഫര്‍

ജസ്പ്രീത് ബുംറയുഡടെ അഭാവത്തില്‍ ഇന്ത്യന്‍ ടി20 ടീമിലേക്ക് മുഹമ്മദ് ഷമിയെ ഇന്ത്യ തിരിച്ചെത്തിക്കണമെന്ന് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. ഓസീസിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ഇന്ത്യക്ക് അനുഭവസമ്പത്തുള്ള പേസര്‍മാരെയാണ് ആവശ്യമെന്നും അത്തരത്തില്‍ ടീമിന് പ്രതീക്ഷ നല്‍കുന്ന താരം ഷമിയാണെന്നും ജാഫര്‍ പറഞ്ഞു.

ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ മുന്നില്‍ പ്രതീക്ഷ നല്‍കി നില്‍ക്കുന്നത് ഷമിയാണെന്നാണ് കരുതുന്നത്. എന്നാല്‍ ഇന്ത്യക്ക് ഡെത്ത് ഓവറില്‍ മെച്ചപ്പെടേണ്ടതായുണ്ട്. ഇന്ത്യയെ എന്തെങ്കിലും ആശങ്കപ്പെടുത്തുന്നുണ്ടെങ്കില്‍ അത് ഡെത്ത് ഓവര്‍ ബോളിംഗാണ്. അത് ഇന്ത്യയെ പ്രയാസപ്പെടുത്തുന്നു.

ഹര്‍ഷല്‍ പട്ടേല്‍ തുടര്‍ച്ചയായി പ്രയാസപ്പെടുന്നു. അര്‍ഷദീപും റണ്‍സ് വിട്ടുകൊടുക്കുന്നു. രണ്ട് മൂന്ന് നോബോളുകളാണ് അവന്‍ എറിഞ്ഞത്. എന്നാല്‍ ഇന്ത്യക്ക് മുന്നില്‍ മറ്റ് വഴികളില്ലാത്തതിനാല്‍ അര്‍ഷദീപില്‍ ഉറച്ച് നില്‍ക്കേണ്ടതായുണ്ട്.

ദീപക് ചഹാര്‍ പവര്‍പ്ലേയില്‍ നന്നായി പന്തെറിയുന്നു. അവസാന മത്സരത്തില്‍ 17ാം ഓവര്‍ എറിഞ്ഞ് ആറ് റണ്‍സ് വഴങ്ങിയത് അവന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ടാവും. തനിക്ക് ഡെത്ത് ഓവര്‍ എറിയാനാവുമെന്നാണ് അവന്‍ കാട്ടിത്തന്നതെന്നും വസിം ജാഫര്‍ പറഞ്ഞു.

Latest Stories

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!