IPL 2025: നിന്റെ കരിയറിലെ ബെസ്റ്റ് അടിയായിരുന്നെടാ ഇന്നലെ, ഈ സീസണിലെ എറ്റവും മികച്ച ബാറ്റിങ് ഇതാണ്, ഇന്ത്യന്‍ താരത്തെ വാനോളം പുകഴ്ത്തി ഹര്‍ഭജന്‍ സിങ്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിനായി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവച്ച സൂര്യകുമാര്‍ യാദവിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഈ സീസണിലെ എറ്റവും മികച്ച ഇന്നിങ്‌സാണ് സൂര്യ ഇന്നലെ കാഴ്ചവച്ചതെന്ന് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു. 43 പന്തുകളില്‍ ഏഴ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 73 റണ്‍സാണ് സൂര്യ ഇന്നലെ നേടിയത്. 169.77 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. താരത്തിന്റെ ബാറ്റിങ് മികവിലാണ് ഡല്‍ഹിക്കെതിരെ 180 റണ്‍സ് എന്ന മികച്ച സ്‌കോര്‍ മുംബൈ നേടിയത്.

വാംഖഡെ സ്‌റ്റേഡിയത്തിലെ ബുദ്ധിമുട്ടേറിയ ബാറ്റിങ് സാഹചര്യത്തില്‍ സൂര്യ കാഴ്ചവച്ച ഇന്നിങ്‌സിനെ പുകഴ്ത്തിയാണ് ഹര്‍ഭജന്‍ രംഗത്തെത്തിയത്. ഒരു മികച്ച കളിക്കാരന്റെ ലക്ഷണം എന്താണെന്നുവച്ചാല്‍ കളിയെ ആഴത്തില്‍ മനസിലാക്കുക എന്നതാണെന്ന് ഹര്‍ഭജന്‍ പറയുന്നു. “അയാള്‍ക്ക് തന്നില്‍ത്തന്നെ വളരെയധികം വിശ്വാസമുണ്ടാകും, അവസാനം വരെ ആ താരം തുടര്‍ന്നാല്‍ കളിയുടെ മുഖച്ഛായ മാറ്റാന്‍ അദ്ദേഹത്തിന് കഴിയും, സൂര്യകുമാര്‍ യാദവ് ഒരു തവണയല്ല, ആയിരക്കണക്കിന് തവണ ഇത് ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്”, ഹര്‍ഭജന്‍ പറഞ്ഞു.

“സാഹചര്യങ്ങളുടെ ആവശ്യകത മനസ്സിലാക്കി അദ്ദേഹം കളിയെ വളരെ ആഴത്തില്‍ ഏറ്റെടുത്തു, അവസരം ലഭിച്ചപ്പോള്‍, മത്സരത്തെ എതിരാളികളില്‍ നിന്ന് കൊണ്ടുപോയി. സൂര്യകുമാറിന്റെ സീസണിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സാണിതെന്ന് എനിക്ക് തോന്നുന്നു. മറ്റ് ഇന്നിംഗ്‌സുകള്‍ വളരെ വേഗത്തില്‍ വന്നിരിക്കാം, പക്ഷേ ഇന്നത്തെ സാഹചര്യങ്ങളില്‍ ബൗളര്‍മാര്‍ മോശമല്ലാത്ത ഫോമിലായിരുന്നു”, മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്