സഞ്ജു എന്ന ആത്മാർത്ഥതയുള്ള കളിക്കാരന് അർഹിക്കുന്ന വിജയം ലഭിച്ചതിൽ സന്തോഷം: സുനിൽ ഗവാസ്കർ

മലയാളി പവർ എന്താണെന്ന് ലോകത്തിന് മുൻപിൽ കാണിച്ച് സാക്ഷാൽ സഞ്ജു സാംസൺ. ഒരു സൈഡിൽ നിന്ന് വിക്കറ്റുകൾ വീഴുമ്പോൾ രക്ഷകനായി അവതരിച്ചിരുന്ന വിരാട് കൊഹ്‌ലിയെ ഓർമിപ്പിക്കുന്ന വിധം പ്രകടനം നടത്തി ഇന്ത്യയെ സെമിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ് സഞ്ജു സാംസൺ.

ഇപ്പോഴിതാ സഞ്ജുവിന്റെ ഇന്നിങ്സിനെയും തിരിച്ചുവരവിനെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം സുനിൽ ​ഗവാസ്കർ. അർഹിച്ച വിജയം ഒടുവിൽ സഞ്ജുവിനെ തേടിയെത്തിയെന്നാണ് ​ഗവാസ്കർ അഭിപ്രായപ്പെട്ടത്. സഞ്ജുവിന്റെ മികച്ച പ്രകടനം എല്ലാവരും ആ​ഗ്രഹിച്ചിരുന്നെന്നും സന്തോഷമുണ്ടെന്നും ​ഗവാസ്കർ പറഞ്ഞു.

‘ആ 97 നോട്ടൗട്ട് പ്രകടനം സഞ്ജുവിന്റെ ചുമലിലുള്ള ഭാരം മാത്രമല്ല, അവൻ മികച്ച കളിക്കാരനാണെന്ന് കരുതുന്ന എല്ലാവരുടെയും ചുമലിലുള്ള ഭാരമാണ് എടുത്തുകളഞ്ഞത്. അദ്ദേഹത്തിന് ഒരുപാട് ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. സഞ്ജു ഒരു നല്ല മനുഷ്യനായതുകൊണ്ട് അദ്ദേഹത്തിന്റെ ഉയർച്ചകളും താഴ്ചകളും നമുക്കും അനുഭവപ്പെട്ടിരുന്നു. എല്ലാവരും അവൻ നന്നായി കളിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടായിരുന്നു. സഞ്ജുവിനെ പോലെയുള്ള ആത്മാർത്ഥതയുള്ള കളിക്കാരന് ഒടുവിൽ അർഹിക്കുന്ന വിജയം ലഭിച്ചതിൽ എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും സന്തോഷിക്കുന്നുണ്ട്‘, ​ഗവാസ്കർ സ്റ്റാർ സ്പോർട്സ് ഷോയിൽ പറഞ്ഞു.

Latest Stories

ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് രണ്ട് ചുവടുകൾ മാത്രം, പിന്തുണച്ച ആരാധകർക്ക് നന്ദി: സഞ്ജു സാംസൺ

ഇറാൻ അണുബോംബ് പദ്ധതിയിലൂടെ ശക്തി പ്രാപിക്കും, അത് തടയുകയാണ് ലക്ഷ്യം; ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് നെതന്യാഹു

പശ്ചിമേഷ്യൻ സംഘർഷം; സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

എസ്‌ഐആര്‍ വഴി നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ മാറ്റിയിട്ടുള്ളു, ബിജെപി അധികാരത്തില്‍ വന്നാല്‍ അവരെ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് അമിത് ഷാ; ഹിന്ദുക്കളായ ഒറ്റ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ

'മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് കാണപ്പെടുക'; ഇറാനില്‍ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂള്‍കുട്ടികളുടെ കൂട്ടസംസ്‌കാര ചിത്രം

ഹോര്‍മൂസ് അടച്ചു, ആഗോള എണ്ണവിതരണം നിലച്ചു; പെട്രോള്‍ വില കുതിച്ചുയരുമോ എന്ന് ആധി; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍

149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദുബായിയില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി; വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചു കോടതി

വെൽഫയറിനോട് മുട്ടാൻ പുത്തൻ മെഴ്‌സിഡസ്-ബെൻസ് വി-ക്ലാസ് !