ഇന്ത്യ- ഇംഗ്ലണ്ട് മത്സരം ഉപേക്ഷിക്കണം; ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി

മൊട്ടേര നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടി20 മത്സരം ഉപേക്ഷിച്ചില്ലെങ്കില്‍ തീ കൊളുത്തി മരിക്കുമെന്ന് ഭീഷണി. പങ്കജ് പട്ടേല്‍ എന്നയാളാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇന്ത്യ- ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനായ കെവി പട്ടേലിനെ ഫോണില്‍ വിളിച്ചാണ് പങ്കജ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാണികളെ കുത്തിനിറച്ച് മത്സരം നടത്തുന്നത് ശരിയല്ലെന്നാണ് പങ്കജിന്റെ വാദം. പട്ടേലിനെ പങ്കജ് ഫോണില്‍ വിളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോവിഡ് വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 75,000 കാണികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ടൂര്‍ണമെന്റ് നടത്തുന്നതിന്റെ താത്പര്യം എന്താണെന്നാണ് പങ്കജ് ചോദിക്കുന്നത്. സംഭവത്തില്‍ പങ്കജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യ ഇംഗ്ലണ്ട് ആദ്യ രണ്ട് മത്സരങ്ങളില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടായിരുന്നു. എന്നാല്‍ മൂന്നാം മത്സരം മുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശമുണ്ടാകില്ല. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് കാണികള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ തീരുമാനിച്ചതെന്നാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

ഇന്ന് വൈകിട്ട് 7 ന് മൊട്ടേര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ടി20 പരമ്പരയിലെ മൂന്നാം മത്സരം. പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് ഇരുടീമും ഒപ്പത്തിനൊപ്പമാണ്.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം