ഗംഭീർ പറയുന്ന അവകാശവാദം ശുദ്ധ മണ്ടത്തരമാണ്, ഇന്ത്യയുടെ ഉയർച്ചയ്ക്ക് കാരണം ആ താരങ്ങളുടെ മികവാണ്: മനോജ് തിവാരി

ഇപ്പോൾ കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 408 റൺസിന്റെ നാണംകെട്ട തോൽവിയാണു ഏറ്റു വാങ്ങിയത്. ഇതോടെ പരമ്പര ദക്ഷിണാഫ്രിക്ക വൈറ്റ് വാഷ് ചെയ്തു. ഇന്ത്യൻ താരങ്ങളുടെ മോശമായ പ്രകടനത്തിലും പരിശീലകനായ ഗൗതം ഗംഭീറിന്റെ പദ്ധതികൾക്കെതിരെയും വൻ ആരാധകരോക്ഷമാണ് ഉയർന്നു വരുന്നത്.

പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ ​ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ​ഗൗതം ​ഗംഭീറിനെതിരെ കടുത്ത വിമർശനവുമായി മുൻ താരം മനോജ് തിവാരി. ഇം​ഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര സമനിലയാക്കിയത് വലിയ നേട്ടമൊന്നുമല്ലെന്നാണ് തിവാരിയുടെ വാക്കുകൾ. ​ഗംഭീർ അല്ലായിരുന്നു പരിശീലകനെങ്കിലും ചാംപ്യൻസ് ട്രോഫിയിലും ഏഷ്യാ കപ്പിലും ഇന്ത്യ വിജയിക്കുമായിരുന്നുവെന്നും തിവാരി കൂട്ടിച്ചേർത്തു.

മനോജ് തിവാരി പറയുന്നത് ഇങ്ങനെ:

” ഇം​ഗ്ലണ്ടിൽ ഇന്ത്യൻ യുവനിര ടെസ്റ്റ് പരമ്പര വിജയിച്ചത് തന്റെ മികവുകൊണ്ടാണെന്ന് ​ഗംഭീർ അവകാശപ്പെടുന്നു. എന്നാൽ എന്റെ അഭിപ്രായത്തിൽ അത് വലിയൊരു നേട്ടമല്ല. ഇം​ഗ്ലണ്ടിനേക്കാൾ മികച്ച താരങ്ങൾ ഇന്ത്യൻ ടീമിലുണ്ടായിരുന്നു. സമാനമായി ഇം​ഗ്ലണ്ട് ടീം അവസാന ദിവസം കളിച്ച ഷോട്ടുകളിൽ ഏറെ പിഴവുകൾ ഉണ്ടായിരുന്നു. അതില്ലായിരുന്നുവെങ്കിൽ ഇം​ഗ്ലണ്ടിന് ഇന്ത്യയ്ക്കെതിരായ പരമ്പര 3-1ന് വിജയിക്കാൻ കഴിയുമായിരുന്നു. അതിനാൽ ​ഗംഭീറിന്റെ കാലത്ത് ഇന്ത്യൻ ടീമിന് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല”

” ഏഷ്യാകപ്പും ചാംപ്യൻസ് ട്രോഫിയും നേടിയതാണ് ​ഗംഭീറിന്റെ മറ്റൊരു അവകാശവാദം. എന്നാൽ രോഹിത് ശർമ, രാഹുൽ ദ്രാവിഡ്, അതിന് മുമ്പ് വിരാട് കോഹ്‍ലി എന്നിവരുടെ ശ്രമഫലമായാണ് ഇന്ത്യയ്ക്ക് മികച്ചൊരു ടീമുണ്ടായത്. അതിനാൽ ചാംപ്യൻസ് ട്രോഫിയിലും ഏഷ്യാ കപ്പിലും ​ഗംഭീർ അല്ലായിരുന്നു പരിശീലകൻ എങ്കിലും ഇന്ത്യ വിജയിക്കുമായിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഒരു ഉപദേശകന്റെ റോൾ മാത്രം ചെയ്യേണ്ടയാൾ ഇന്ത്യൻ ടീമിന്റെ പരിശീലകനാകുന്നു. പിന്നെ എങ്ങനെയാണ് വിജയങ്ങൾ ഉണ്ടാകുക?, അത് അസാധ്യമാണ്” മനോജ് തിവാരി പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം