ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഇതുവരെ കണ്ടത് വെച്ചിട്ട് ഒരു കാര്യം വ്യക്തമാണ്, അവനാണ് ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാർ; യുവതാരത്തെ പുകഴ്ത്തി ഇർഫാൻ പത്താൻ

ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്- സൺറൈസേഴ്‌സ് ഹൈദരബാദ് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ആധികാരികമായി തന്നെ വിജയം സ്വന്തമാക്കി. തുടർച്ചയായ മൂന്നാം മത്സരത്തിൽ ടീം നേടിയ വിജയത്തിൽ തന്നെ സന്തോഷിക്കുന്ന മുംബൈ ഇന്ത്യൻസ് ആരാധകർക്ക് മത്സരത്തിൽ ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി ചിത്രങ്ങൾ ഉണ്ടായിരുന്നു. അർജുൻ ടെൻഡുൽക്കർ കന്നി വിക്കറ്റ് നേടിയത്, തിലക് വർമ്മയുടെ പ്രകടനം,, കാമറൂൺ ഗ്രീൻ നടത്തിയ വെടിക്കെട്ട് അങ്ങനെ നിരവധി സംഭവങ്ങൾ.

കാമറൂൺ ഗ്രീൻ തന്നെ ആയിരുന്നു മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ബാറ്റിംഗിലും ബോളിംഗിലും തിളങ്ങിയ ഗ്രീൻ ലോക ക്രിക്കറ്റിലെ അടുത്ത ചർച്ചാവിഷയമാകുമെന്ന് ഇർഫാൻ പത്താൻ പറയുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

“കാമറൂൺ ഗ്രീൻ ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാറാകാൻ പോകുന്നു. അവൻ കഴിവുള്ള ഒരു കളിക്കാരനാണ്, ഓരോ ദിവസം കഴിയുന്തോറും അവന്റെ കളി മികവ് ഉയർന്ന് വരും, നമ്മൾ എല്ലാവരും അവനെക്കുറിച്ച് ഇനി മുതൽ സംസാരിക്കും.”

എന്തായാലും തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ച മുംബൈ ഇനി ടോപ് ടീമുകൾക്ക് എതിരെ കൂടി വിജയിക്കാനാണ് ശ്രമിക്കുന്നത്.

Latest Stories

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച, ഉണ്ണിയുടെ ആരോപണങ്ങള്‍ തെറ്റ്, വിപിനെതിരെ നടി പരാതി നല്‍കിയിട്ടില്ല.. പ്രശ്‌നം പരിഹരിച്ചു: ബി ഉണ്ണികൃഷ്ണന്‍

വീണ്ടും മഴ എത്തുന്നു, വരും ദിവസങ്ങളിൽ കനത്ത മഴ; അലേർട്ടുകൾ പ്രഖ്യാപിച്ചു

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്, സർക്കാർ സ്‌പോൺസേഡ് കൊലപാതകമെന്ന് ആര്യാടൻ ഷൗക്കത്ത്

IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ