അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു മെന്റർ ദിനേഷ് കാർത്തിക്കിനെ ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങളായ മൈക്കൽ ആതേർട്ടണും നാസർ ഹുസൈനും. ഐപിഎൽ 2025 ഫൈനൽ മത്സരത്തിനിടെ നടന്ന ഒരു സംഭവത്തെ മുൻനിർ‌ത്തിയായിരന്നു ഇരുവരും കാർത്തിക്കിനെ ട്രോളിയത്. ഫൈനലിലെ സ്ട്രെറ്റീജിക് ടൈംഔട്ടിൽ ആർസിബി ബാറ്റിങ്ങിനിടെ വിരാട് കോഹ്ലിയുമായി കാർത്തിക് കുറച്ചുസമയം ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ‌ ഇതിന് ശേഷം അടുത്ത ഓവറിൽ തന്നെ വിരാട് കോഹ്ലി പുറത്തായി പവലിയനിലേക്ക് മടങ്ങി.

ദിനേഷ് കാർത്തിക്കും പങ്കെടുത്ത ഒരു പോഡ്കാസ്റ്റിനിടെയായിരുന്നു ഡികെയെ മുന്നിൽ ഇരുത്തി ആതേർട്ടണും നാസർ ഹുസൈനും താരത്തെ കളിയാക്കിയത്.  18 വർ‌ഷത്തെ കാത്തിരിപ്പിനൊടുവിൽ ആർസിബി ഐപിഎൽ കിരീടം നേടിയതിൽ കാർത്തിക്കിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ഇരുവരും തുടങ്ങിയത്. പിന്നാലെ ഇക്കാര്യം പറഞ്ഞ് ഇരുവരും ഡികെയെ ട്രോളുകയായിരുന്നു.  “ഫൈനലിന് മുമ്പ്, ആർ‌സി‌ബി ജയിച്ചാൽ, നിങ്ങൾ ട്രോഫിയുമായി മുന്നിൽ തന്നെ ഉണ്ടാവുമെന്ന് ഞാൻ പ്രവചിച്ചു, അത് സത്യമായി മാറി.

രണ്ടാമതായി, ഫൈനലിൽ ഞാൻ ശ്രദ്ധിച്ചത്, ഒരു ടൈംഔട്ടിനിടെ നിങ്ങൾ വിരാട് കോഹ്‌ലിയോട് അടുത്തതായി എന്തുചെയ്യണമെന്ന് പറയാൻ വളരെ സമയം ചെലവഴിച്ചു എന്നതാണ്”. കോഹ്ലി ക്രീസിലുണ്ടായിരുന്നു, നിങ്ങൾ വളരെ നേരം വിരാടുമായി സംസാരിച്ചു. നിങ്ങളുടെ അഞ്ച് മിനിറ്റ് ആശയവിനിമയത്തിന് ശേഷം അടുത്ത ഓവറിൽ തന്നെ കോഹ്ലി പുറത്തായി എന്ന് ഞാൻ കരുതുന്നു. നിങ്ങൾ അദ്ദേഹത്തോട് എന്താണ് പറഞ്ഞതെന്ന് എന്നോട് പറയൂ,” മൈക്കൽ ആതേർട്ടൺ ഡികെയോട് ആവശ്യപ്പെട്ടു.

ഇതിന് മറുപടിയായി, “ഒരു പോഡ്‌കാസ്റ്റിൽ എന്നോട് ചോദിച്ചതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ചോദ്യമാണിതെന്ന് ഡികെ പറഞ്ഞു. ചോദ്യത്തിന്റെ ആദ്യ ഭാ​ഗം കുറച്ചെങ്കിലും എനിക്ക് കൈകാര്യം ചെയ്യാൻ കഴിയും. എന്നാൽ അവസാനം ചോദിച്ചതിനെ കുറിച്ച് ഞാൻ ഇപ്പോൾ‌ ചിന്തിക്കുകയാണ്., ജീവിതത്തെക്കുറിച്ച് ഭയപ്പെടാതെ ഞാൻ ചിന്തിക്കാൻ ശ്രമിക്കുകയാണ്, എനിക്ക് ശരിയായ ഉത്തരം പറയേണ്ടതുണ്ട്”, ചിരിച്ചുകൊണ്ട് ദിനേശ് കാർത്തിക്ക് പറഞ്ഞു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്