INDIAN CRICKET: രോഹിതിനെ ശരിക്കും പുറത്താക്കിയതാണോ, അവന്‍ വളരെ വിഷമത്തോടെയാവും ആ തീരുമാനം എടുത്തിട്ടുണ്ടാവുക, തുറന്നുപറഞ്ഞ് മുന്‍ ക്യാപ്റ്റന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള രോഹിത് ശര്‍മ്മയുടെ വിരമിക്കലിന് പിന്നാലെ പ്രതികരണവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ അതേര്‍ട്ടണ്‍. വിരമിക്കല്‍ പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായിരുന്നോ, അതോ താന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെടാന്‍ പോവുകയാണെന്ന് മനസിലായ ശേഷമാണോ രോഹിത് ഇങ്ങനെ ചെയ്തതെന്ന് അതേര്‍ട്ടന്‍ സംശയം പ്രകടിപ്പിച്ചു. പക്ഷേ രോഹിത് ശര്‍മ്മയുടെ ആ തീരുമാനം ആരെയും അത്ഭുതപ്പെടുത്തിയില്ലെന്ന് മൈക്കല്‍ അതേര്‍ട്ടന്‍ പറയുന്നു.

കാരണം കളികള്‍ തോറ്റാലും സ്വന്തമായി റണ്‍സ് നേടാനായില്ലെങ്കിലും, രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ കഴിഞ്ഞ ആറ് മത്സരങ്ങളില്‍ 5 എണ്ണത്തിലും ഇന്ത്യ തോറ്റു. ന്യൂസിലന്‍ഡിനെതിരെ മൂന്നും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ രണ്ടും മത്സരങ്ങളിലാണ് ഇന്ത്യ പരാജയപ്പെട്ടത്. താരത്തിന്റെ ഫോം ശരിക്കും മോശമായിരുന്നു, തീര്‍ച്ചയായും, ഏതൊരു ക്യാപ്റ്റനും അതൊരു മോശം കോമ്പിനേഷനാണ്,’ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹിറ്റ്മാന്റെ വിരമിക്കലിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആരാവും ക്യാപ്റ്റനാവുക എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കാണ് സാധ്യത കൂടുതലെങ്കിലും യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് തുടങ്ങിയവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ക്യാപ്റ്റനായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച ബുംറ തന്നെ ഇംഗ്ലണ്ട് സീരീസിലും ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കണമെന്നാണ് മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ഉള്‍പ്പെടെ പറയുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി