നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

സഹോദരൻ യൂസഫ് പത്താൻ കാരണം ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടപ്പെട്ട സംഭവം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. 2009ൽ നടന്ന ന്യൂസിലൻ‍ഡ് പര്യടനത്തിന് ശേഷം ഇന്ത്യയുടെ വൈറ്റ് ബോൾ ടീമിൽ നിന്നും തഴയപ്പെട്ടതിനെ കുറിച്ചാണ് പത്താൻ തുറന്നുപറഞ്ഞത്. ​ഗാരി കേസ്റ്റൺ ആയിരുന്നു അന്ന് ഇന്ത്യൻ ടീമിന്റെ കോച്ചെന്ന് ഇർഫാൻ പത്താൻ പറയുന്നു. “ഇന്ത്യൻ ടീം മാനേജ്മെന്റ് ഇപ്പോൾ നോക്കുന്നത് ഒരു സ്പിൻ ഓൾറൗണ്ടറെയാണ്. അതിനാൽ‌ നിനക്ക് ടീമിൽ സ്ഥാനമില്ലെന്നും സഹോദരൻ യുസഫ് പത്താനെയാണ് പരി​ഗണിക്കുന്നതെന്നും ​ഗാരി കേഴ്സ്റ്റൺ തന്നോട് പറഞ്ഞു”.

“ശ്രീലങ്കയിൽ നടന്ന എവേ പരമ്പരയിൽ‌ താൻ നന്നായി പെർഫോം ചെയ്തിരുന്നു. എന്നാൽ ന്യൂസിലൻഡ് പര്യടനത്തിൽ ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചില്ല. പിന്നീട് പെട്ടെന്നാണ് ഇന്ത്യൻ ടീമിൽ നിന്നും താൻ പുറത്താവുന്നത്. സഹോദരൻ യൂസഫ് പത്താൻ തന്റെ സ്ഥാനത്ത് ടീമിൽ ഇടംനേടുകയായിരുന്നു”.

“എന്റെ സഹോദരൻ എന്റെ സ്ഥാനത്ത് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു, 2009ൽ ശ്രീലങ്കയിൽ നടന്ന പരമ്പരയിൽ താനും സഹോദരനും ചേർന്ന് ഒരു കളി ജയിപ്പിച്ചിരുന്നു. ഞാൻ‌ അന്ന് രണ്ട് മത്സരങ്ങളിൽ നിന്നായി നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അതിനാൽ ടീമിൽ എന്റെ സ്ഥാനം ഉറപ്പിച്ചുവെന്ന് ഞാൻ കരുതി. എന്നാൽ ന്യൂസിലൻഡ് പരമ്പരയിൽ ഒരു കളിയിൽ പോലും അവസരം ലഭിച്ചില്ല. അതിന് ശേഷം എന്നെ ഒഴിവാക്കി. ​

ഗാരി കേഴ്സ്റ്റൺ അന്ന് എന്നോട് പറഞ്ഞു; “ക്ഷമിക്കണം. നിങ്ങൾക്ക് ടീമിൽ സ്ഥാനമില്ല. കാരണം നിങ്ങളുടെ സഹോദരനെയാണ് ഞങ്ങൾ ഏഴാം സ്ഥാനത്തേക്ക് ഇപ്പോൾ പരി​ഗണിക്കുന്നത്”, ഇർഫാൻ പത്താൻ ഒരു ചാനൽ പരിപാടിക്കിടെ പറഞ്ഞു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്