IPL 2025: ഐപിഎല്‍ ഇനി ഞങ്ങളുടെ രാജ്യത്ത് നടത്താം, ഇവിടെ ഒരുപാട് മികച്ച വേദികളുണ്ട്, ലീഗ് കഴിഞ്ഞ് ഇന്ത്യന്‍ കളിക്കാര്‍ക്ക് അതിനായും ഒരുങ്ങാം, നിര്‍ദേശവുമായി മുന്‍ താരം

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഐപിഎല്‍ മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ബാക്കിയുളള മത്സരങ്ങള്‍ ഇനി എന്നാകും ആരംഭിക്കുകയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. അതേസമയം ഐപിഎല്‍ മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ട് വേദിയായി പരിഗണിക്കാമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. ഇംഗ്ലണ്ടിലെ സ്‌റ്റേഡിയങ്ങള്‍ ഐപിഎല്‍ നടത്താന്‍ റെഡിയാണെന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്.

ഐപിഎല്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിന് ഇവിടെ തന്നെ ഒരുങ്ങാന്‍ സാധിക്കും. ഐപിഎലിന് ശേഷം ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുക. “യുകെയില്‍ ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നു. ഞങ്ങള്‍ക്ക് എല്ലാ വേദികളും ഉണ്ട്. ഐപിഎല്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് ടെസ്റ്റ് പരമ്പരയില്‍ തുടരാം”, വോണ്‍ എക്‌സില്‍ കുറിച്ചു.

അതേസമയം ഒരാഴ്ചത്തേക്കാണ് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. ഇതിന് ശേഷം ബാക്കിയുളള കാര്യങ്ങള്‍ തീരുമാനിക്കാമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഉടന്‍ തന്നെ ഐപിഎല്‍ പുനരാരംഭിക്കാനുളള സാധ്യത കുറവാണ്. സെപ്റ്റംബര്‍ മാസത്തില്‍ ടൂര്‍ണമെന്റ് നടത്താന്‍ അധികൃതര്‍ ആലോചിക്കുന്നതായും വിവരമുണ്ട്.

Latest Stories

''ഈ പരമ്പരയിലല്ലെങ്കിൽ, അടുത്ത പരമ്പരയിൽ തിരിച്ചുവരണം''; ഇന്ത്യൻ ടെസ്റ്റ് ടീമിൽ കോഹ്‌ലിക്ക് വീണ്ടും അവസരം!

'മൂന്ന് ദിവസം തടവും 2000 രൂപ പിഴയും'; പണ്ട് മാപ്പ് നല്‍കിയെങ്കിലും ഇക്കുറി പണി കിട്ടി; സോഷ്യല്‍ മീഡിയയിലൂടെ കോടതിയെ അധിക്ഷേപിച്ച യുവാവിനെതിരെ ഹൈക്കോടതി നടപടി

കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ ഉൾപ്പെടുത്തേണ്ടതില്ല; റിപ്പോർട്ട് സമർപ്പിച്ച് വിദഗ്‌ധസമിതി

490 കി.മീ റേഞ്ച്, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എംപിവിയുമായി കിയ !

സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം സ്ഥിരീകരിച്ചു

IND vs ENG: “അഞ്ചാം ദിവസം കോഹ്‌ലിയുടെ സാന്നിധ്യം ഞാൻ മിസ് ചെയ്തു”: ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ ഓസ്‌ട്രേലിയൻ വനിതാ ടീം ക്യാപ്റ്റൻ

'മനുഷ്യരുടെ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കുന്ന മാധ്യമ സിങ്കങ്ങൾ', യൂട്യൂബര്‍മാര്‍ക്ക് പണി കൊടുത്ത് സാബുമോൻ

128 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്സിൽ ചരിത്രപരമായ തിരിച്ചുവരവ് നടത്താൻ ക്രിക്കറ്റ്; മത്സരങ്ങളുടെ തിയതികളും, വേദിയും പ്രഖ്യാപിച്ചു

ഇന്ത്യക്ക് നാറ്റോയുടെ തിട്ടൂരം, റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ വിലക്കും; പുടിനെ വിളിച്ച് റഷ്യ- യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇറങ്ങാന്‍ നിര്‍ബന്ധിക്കണമെന്നും നിര്‍ദേശം

ജമ്മു കശ്മീരിൻ്റെ സമ്പൂർണ്ണ സംസ്ഥാനപദവി പുനസ്ഥാപിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി