സന്നാഹത്തിൽ ഫൈനൽ ആവേശം, മാന്ത്രികനായി കോഹ്ലി; ആശങ്ക അകറ്റി ബോളർമാർ

ഫോം ഇല്ലായ്മയുടെ പേരിൽ തന്നെ കളിയാക്കിയവർക്ക് മുന്നിൽ തകർത്തടിച്ച നായകൻ ഫിഞ്ചിന്റെ മികവിൽ പരിശീല മത്സരത്തിലെ ഇന്ത്യൻ വെല്ലുവിളി മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും അവസാനം വരെ ഇന്ത്യയെ വിറപ്പിക്കാൻ ഓസ്‌ട്രേലിയ്ക്കായി. ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ 180 ന് പുറത്തായി, ഇന്ത്യക്ക് 6 റൺസ് ജയം. തോറ്റെന്ന് ഉറപ്പിച്ച മത്സരം അവസാനം തിരികെ പിടിച്ച ബൗളറുമാർക്ക് ബിഗ് സല്യൂട്ട്.

ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് കിട്ടിയത് സ്വപ്ന തുല്യമായ തുടക്കമാണ്. നായകൻ ഫിഞ്ചും മിച്ചൽ മാർഷും ചേർന്ന് നൽകിയത് സ്വപ്നതുല്യമായ തുടക്കമാണ്. ഇന്ത്യയുടെ എല്ലാ ബൗളറുമാരെയും കടന്നാക്രമിച്ച ഇരുവരും ആദ്യ 15 ഓവറുകൾക്ക് ഉള്ളിൽ തന്നെ കളി ജയിപ്പിക്കുമെന്ന തോന്നൽ നൽകി. എന്നാൽ മിച്ചൽ മാർഷിന്റെ കുറ്റി തെറിപ്പിച്ച ഭുവി ഇന്ത്യക്ക് പ്രതീക്ഷ നൽകി. തുടർന്ന് അശ്വിൻ ഒരറ്റത്ത് അച്ചടക്കത്തോടെ എറിഞ്ഞപ്പോൾ സ്കോറിന് വേഗം കുറഞ്ഞു. അതിനിടയിൽ സ്റ്റീവ് സ്മിത്ത് ചഹലിന് ഇരയായി മടങ്ങി.

സ്റ്റീവ് സ്മിത്ത് പുറത്തായത് ഓസ്‌ട്രേലിയക്ക് അനുഗ്രഹമായി എന്നുവേണം പറയാൻ, നഷ്ടപെട്ട സ്സ്കോറിങ് വേഗം തിരിച്ചെത്തിയത് മാക്‌സ്‌വെൽ എത്തിയ ശേഷമാണ്. ഇതിനിടയിൽ ഫിഞ്ച് അർദ്ധ സെഞ്ച്വറി കടന്ന് മുന്നേറി. മാക്സ്വെലിനെ പുറത്താക്കിയ ഭുവി വീണ്ടുംമ് ഇന്ത്യക്ക് ആവശ്യമായ ബ്രേക്ക് തരൂ നൽകി. എന്തായാലും അതുവരെ റൺസ് വഴങ്ങിയ ഹർഷൻ പട്ടേൽ എറിഞ്ഞ പത്തൊമ്പതാമത്തെ ഓവറിൽ ആദ്യ പന്തിൽ 76 റൺസെടുത്ത ഫിഞ്ച് പുറത്ത്. തൊട്ടുപിന്നാലെ കോഹ്‌ലിക്ക് മാത്രം സാധ്യമായ അസാധ്യ ആംഗിളിൽ ഠിം ഡേവിഡ് കൂടി പുറത്തായപ്പോൾ ഇന്ത്യ വിജയം മണത്തു. അവസാന ഓവർ എറിയാൻ എത്തിയത് ഈ പരിശീലന മത്സരത്തിൽ എല്ലാവരും ഉണ്ടാകില്ലെന്ന് പറഞ്ഞ ഷമി. കമ്മിൻസിനെ കോഹ്‌ലിയുടെ ഒറ്റ കൈ കൊച്ചിന്റെ സഹായത്തിൽ മടക്കി തുടങ്ങിയ ഷമി ഓവറിലെ അവസാന രണ്ട് പന്തിലും വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് ആവേശ ജയം നേടി തന്നു. ഏറെ നാളായി പഴി കേൾക്കുന്ന ഡെപ്ത് ബൗളിംഗ് ഇന്ന് മികച്ചതായിരുന്നു എന്നെടുത്ത് പറയണം. ഇന്ത്യക്കായി ഷമി മൂന്നും ഭുവി രണ്ടും ഹർഷൽ അർശ്ദീപ് ചഹൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയപ്പോൾ രണ്ട് വിക്കറ്റുകൾ റൺ ഔട്ട് ആയിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. കെ.എൽ രാഹുലിന്റെയും സൂര്യകുമാർ യാധവിന്റെയും സെഞ്ച്വറി മികവിൽ ആദ്യം ബാറ്റ് ചെയ്ത ടീം നായകൻ ആഗ്രഹിച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ഏറെ നാളുകൾക്ക് ശേഷം പതിവിലും പോസിറ്റീവായി ബാറ്റ് ചെയ്ത കെ.എൽ രാഹുലിനെ കാണാനായി എന്നതാണ് ഏറ്റവും വലിയ ഗുണം.

സാധരണ ഓപ്പണിംഗിന് ഇറങ്ങുമ്പോൾ രോഹിത് അറ്റാക്ക് ചെയ്യുകയും റുഹുൾ ആങ്കർ റോൾ കളിക്കുകയും
ചെയ്യുനത് പതിവ് കാഴ്ചയാണ്. എന്നാൽ ഇന്ന് തുടക്കം മുതൽ ആക്രമിച്ച് കളിച്ച രാഹുൽ ഓസ്‌ട്രേലിയൻ ബൗളറുമാരെ എല്ലാം കടന്നാക്രമിച്ചു, രോഹിത് ഇന്ന് കാഴ്ചക്കാരനായിരുന്നു. അതിനിടയിൽ 15 റൺസെടുത്ത രോഹിതിനെ ഇന്ത്യക്ക് നഷ്ടമായി. രാഹുൽ 55 റൺസ് എടുത്താണ് പുറത്തായത്.

കോഹ്ലി 19 ഹർദിക് 2 ദിനേശ് കാർത്തിക്ക് 20 എന്നിവർ വേഗം പുറത്തായെങ്കിലും പതിവ് പോലെ സൂര്യകുമാർ യാദവാണ് ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്തിയത്, സൂര്യ 50 റണ്സെടുത്തു. ഓസ്‌ട്രേലിക്കായി റിച്ചാർഡ്സൺ 30 റൺസ് വഴങ്ങി 4 വിക്കറ്റ് എടുത്ത് തിളങ്ങി.

Latest Stories

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം