എന്റെ ഈ പ്രകടനം അവന്റെ വായടപ്പിക്കും; മിന്നും സെഞ്ച്വറിയ്ക്ക് പിന്നാലെ ബട്ട്‌ലര്‍

ഞായറാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ജോസ് ബട്ട്‌ലര്‍ കാഴ്ചവെച്ചത്. 64 പന്തില്‍ 11 ഫോറും എട്ടു സിക്‌സും സഹിതം 124 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്. ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം ഇംഗ്ലണ്ട് താരമാണ് ബട്ട്‌ലര്‍. ഇപ്പോഴിതാ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ രസകരമായ ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് ബട്ട്‌ലര്‍.

“ഞാന്‍ എന്റെ കരിയറില്‍ കൂടുതലും മധ്യനിരയിലാണ് ബാറ്റ് ചെയ്തത്. അതിനാല്‍ സെഞ്ച്വറി നേടുക എളുപ്പമായിരുന്നില്ല. മുമ്പ് ടോപ് ഓഡറില്‍ അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഞാന്‍ ഇപ്പോള്‍ ഓപ്പണിംഗ് ബാറ്റിംഗ് ഏറെ ആസ്വദിക്കുന്നു. ഇപ്പോള്‍ അലിസ്റ്റര്‍ കുക്കിന്റെ വായടപ്പിക്കാന്‍ എനിക്കാവും. നേരത്തെ എന്നെക്കാള്‍ ഒരു ടി20 സെഞ്ച്വറി കൂടുതലാണെന്ന് എപ്പോഴും കുക്ക് പറയുമായിരുന്നു” ബട്ട്ലര്‍ പറഞ്ഞു.

Cook asks England to keep faith in

ഇംഗ്ലണ്ടിനൊപ്പം 32 ടി20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള കുക്കിന് ഒരിക്കല്‍ പോലും സെഞ്ച്വറി നേടാനായിട്ടില്ല. എന്നാല്‍ 2009ല്‍ എക്സസിനു വേണ്ടി കളിച്ച് 57 പന്തില്‍ 100 റണ്‍സ് നേടാന്‍ കുക്കിന് സാധിച്ചിരുന്നു.

ഇംഗ്ലണ്ടിനായി 79 ടി20കള്‍ ബട്ട്ലര്‍ കളിച്ചിട്ടുണ്ടെങ്കിലും ഒരു തവണ പോലും സെഞ്ച്വറി നേടാന്‍ ബട്ട്‌ലര്‍ക്ക് സാധിച്ചിരുന്നില്ല. 65ാമത്തെ ഐ.പി.എല്ലിലൂടെയാണ് ടി20 ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറി ബട്ട്‌ലര്‍ സ്വന്തമാക്കിയിരിക്കുന്നത്.

Latest Stories

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!