ആർച്ചറിനൊപ്പം ഇം​ഗ്ലണ്ട് ടീമിൽ ഈ സ്റ്റാർ പേസറും തിരിച്ചെത്തും, സൂചന നൽകി താരം, ഇനി കളി വേറെ ലെവൽ

ജോഫ്ര ആർച്ചറിന് പുറമെ ഇം​ഗ്ലണ്ട് ടീമിൽ മടങ്ങിയെത്താൻ ഒരുങ്ങി സ്റ്റാർ പേസർ മാർക്ക് വുഡ്. ഇക്കഴിഞ്ഞ ചാമ്പ്യൻ‌സ് ട്രോഫി ടൂർണമെന്റിൽ അഫ്​ഗാനിസ്ഥാനെതിരായ മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ഇതേ തുടർന്ന് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇം​ഗ്ലണ്ട് ടീമിൽ മാർക്ക് വുഡ് ഇടംപിടിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ താരത്തിന് പരിക്ക് ഭേദമായി വരുന്നെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഇന്ത്യയ്ക്കെതിരെ ഓവലിൽ നടക്കാനിരിക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ തനിക്ക് തിരിച്ചെത്താനാവുമെന്ന് മാർക്ക് വുഡ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇം​ഗ്ലണ്ട് ടീമിൽ ജോഫ്ര ആർച്ചറിനൊപ്പം മാർക്ക് വുഡ് കൂടി എത്തുകയാണെങ്കിൽ അതവരുടെ പേസ് ബോളിങ് ലൈനപ്പിന് കരുത്ത് പകരും. 2024ൽ ശ്രീലങ്കയ്ക്കെതിരെയാണ് മാർക്ക് വുഡ് അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്.

“തനിക്ക് ഇപ്പോഴും ഉടൻ തിരിച്ചുവരാനാവുമെന്ന പ്രതീക്ഷയുണ്ട്. ആർച്ചർ ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ റെഡിയാണ്. എന്നാൽ എനിക്ക് ഇനിയും കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും”, മാർക്ക് വുഡ് പറഞ്ഞു. അതേസമയം ആദ്യ ടെസ്റ്റ് വിജയിച്ച ഇം​ഗ്ലണ്ട് ടീം പരമ്പരയിൽ 1-0 ത്തിന് മുന്നിലാണ്. സീരീസ് പിടിക്കണമെങ്കിൽ ഇനിയുളള മത്സരങ്ങളിൽ ഇന്ത്യക്ക് വിജയിച്ചേ മതിയാവൂ.

Latest Stories

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി; നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്നും പരമോന്നത കോടതിയുടെ മുന്നറിയിപ്പ്

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനം; ഗവർണർക്കെതിരെ കേരളം സുപ്രീംകോടതിയിൽ, ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം

വാൽപ്പാറയിൽ ഏഴ് വയസുകാരൻ മരിച്ചത് കരടിയുടെ ആക്രമണമെന്ന് സ്ഥിരീകരണം

കൂലിയിലെ പാട്ട് കണ്ട് 'ഒറിജിനൽ' മോണിക്ക ബെലൂച്ചി, ഗാനത്തെ കുറിച്ച് താരം പറഞ്ഞത്, വണ്ടറടിച്ച് പൂജ ഹെഗ്ഡെ

'കള്ളവോട്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുരേഷ് ഗോപി രാജിവെക്കണം, തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം'; വി ശിവൻകുട്ടി

'എം വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവന, ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുത്'; വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്

ആ ഒരു ഓൾറൗണ്ടർ താരത്തിന്റെ അഭാവം ഇന്ത്യൻ ടീമിൽ വ്യക്തമായിരുന്നു; തുറന്നടിച്ച് മുൻ ന്യുസിലാൻഡ് ഇതിഹാസം

'എനിക്കെതിരെ ​ഗൂഢാലോചന, എല്ലാത്തിനും പിന്നിൽ...'; മത്സരവുമായി മുന്നോട്ടുപോകുമെന്ന് സജി നന്ത്യാട്ട്