ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം ഞങ്ങൾക്കൊന്നുമല്ല, ഇതൊക്കെ എളുപ്പത്തിൽ ജയിക്കാം, മുന്നറിയിപ്പുമായി ഇം​ഗ്ലീഷ് പേസർ, ഉറപ്പിക്കാവോയെന്ന് ആരാധകർ

ആദ്യ ടെസ്റ്റ് അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയ്ക്കെതിരെ ജയിക്കണമെങ്കിൽ അവസാന ദിനം ഇം​ഗ്ലണ്ടിന് ഇനി 350 റൺസ് കൂടി വേണം. ഇം​ഗ്ലണ്ടിന്റെ പത്ത് വിക്കറ്റുകൾ വേ​ഗത്തിൽ വീഴ്ത്താനായാൽ ഇന്ത്യക്ക് ഇന്ന് കാര്യങ്ങൾ എളുപ്പമാവും. രണ്ടാം ഇന്നിങ്സിൽ 364 റൺസിനാണ് ഇന്ത്യ ഓൾഔട്ടായത്. കെഎൽ രാഹുലിന്റെയും (137), റിഷഭ് പന്തിന്റെയും (118) സെഞ്ച്വറി മികവിൽ‌ സന്ദർശകർ മികച്ച സ്കോർ നേടുകയായിരുന്നു. അവസാനം ഇം​ഗ്ലണ്ടിന് മുന്നിൽ 371 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്.

നാലാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് എന്ന നിലയിലാണ് ഇം​ഗ്ലണ്ട്. ഓപ്പണർമാരായ സാക്ക് ക്രോളിയും ബെൻ ഡക്കറ്റുമാണ് ക്രീസിൽ. അഞ്ചാം ദിനം മത്സരം ആരംഭിക്കുന്നതിന് മുൻപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇംഗ്ലീഷ് പേസർ ജോഷ് ടംഗ് രംഗത്തെത്തിയിരുന്നു. ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യം ഇം​ഗ്ലണ്ട് ടീം മറികടന്ന് ജയിക്കുമെന്നാണ് ടം​ഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. സമനിലയ്ക്ക് വേണ്ടിയല്ല മറിച്ച് വിജയത്തിന് വേണ്ടിയാണ് തങ്ങൾ കളിക്കുന്നതെന്നും ടംഗ് തുറന്നുപറഞ്ഞു.

‘ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന് ജയിക്കാൻ തന്നെയാണ് ഇം​ഗ്ലണ്ട് ടീം ഇന്ന് ഇറങ്ങുന്നത്. ഇത് ഒരു അസാധ്യമായ ലക്ഷ്യമാണെന്ന് കരുതാൻ മാത്രം ഞങ്ങൾക്ക് മുന്നിൽ ഒരു കാരണവുമില്ല. സമനിലയ്ക്കായി കളിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. ലഞ്ചിന് ശേഷം സ്ഥിതി വിലയിരുത്തി മുന്നോട്ട് പോകും. ഏത് വലിയ സ്‌കോറും പിന്തുടരാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട് ‘, ഇം​ഗ്ലീഷ് പേസർ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു