IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ നിന്ന് ഇന്ത്യൻ പേസർ ആകാശ് ദീപ് പുറത്ത്. പരിക്കിനെ തുടർന്നാണ് പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ നിന്ന് താരത്തെ ഒഴിവാക്കിയത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഇക്കാര്യം സ്ഥിരീകരിച്ചു.

“ടീമിൽ കുറച്ച് പരിക്കുകൾ ഉണ്ടാകുമ്പോൾ ഒരിക്കലും കാര്യങ്ങൾ എളുപ്പമല്ല. നിതീഷിന് പരമ്പര നഷ്ടമാകും, ആകാശ് [ദീപ്] അടുത്ത മത്സരത്തിന് ലഭ്യമല്ല, അതുപോലെ അർഷ്ദീപും. പക്ഷേ, ആദ്യം 20 വിക്കറ്റുകൾ നേടാൻ കഴിയുന്നത്ര നല്ല കളിക്കാർ ഞങ്ങളുടെ ടീമിലുണ്ടെന്ന് ഞാൻ കരുതുന്നു. പരമ്പരയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗമായിരുന്നു അത്. പക്ഷേ, കാലാവസ്ഥ നോക്കുമ്പോൾ, ഇത് ഒരു നല്ല മത്സരമായിരിക്കണമെന്ന് ഞാൻ കരുതുന്നു, ”ഗിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇതോടെ ബുധനാഴ്ച അൻഷുൽ കംബോജ് അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കാനുള്ള സാധ്യത വർദ്ധിച്ചു. കാരണം ഇന്ത്യയ്ക്ക് ഇതിനകം ആകാശിന് പുറമേ നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ് എന്നിവരെയും ലഭ്യമല്ല. ഇരുതാരങ്ങളും പരിക്കിന്റെ പിടിയിലാണ്.

അൻഷുൽ കംബോജിന് പുറമേ പ്രസിദ്ധ് കൃഷ്ണയും ഇന്ത്യൻ മാനേജ്മെന്റിന് പരിഗണിക്കേണ്ട ഒരു ഓപ്ഷനായിരിക്കും. നിതീഷ് കുമാർ റെഡ്ഡിയുടെ പരിക്ക് കണക്കിലെടുത്ത് ഒരു മികച്ച ടീം കോമ്പിനേഷൻ ഉണ്ടാക്കാൻ ഷാർദുൽ താക്കൂറിനെ ഉൾപ്പെടുത്താനുള്ള സാധ്യതയും നിലനിൽക്കുന്നു.

വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് മാഞ്ചസ്റ്ററിൽ കളിക്കളത്തിലിറങ്ങാൻ യോഗ്യനാണെന്നും വിക്കറ്റ് കീപ്പർ ബാറ്ററായി കളിക്കുമെന്നും ക്യാപ്റ്റൻ ഗിൽ സ്ഥിരീകരിച്ചു. ലോർഡ്‌സ് മത്സരത്തിനിടെ പന്തിന് വിരലിന് പരിക്കേറ്റിരുന്നു, ധ്രുവ് ജുറലിന് കളിയുടെ ശേഷിക്കുന്ന സമയം വിക്കറ്റ് കീപ്പർ ആയി കളിക്കേണ്ടി വന്നു എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം വീണ്ടും ടീമിൽ തിരിച്ചെത്തിയതോടെ, ജൂറലിന് ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിക്കാതെ ഇംഗ്ലണ്ട് വിടാനുള്ള ദുർഭാ​ഗ്യം വന്നുചേർന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ