IPL 2025: മുംബൈ ഇന്ത്യന്‍സിന്‌ പേടി തുടങ്ങി, എലിമിനേറ്ററിനെ കുറിച്ചുളള ഐപിഎല്‍ ചരിത്രം ഞെട്ടിക്കുന്നത്, ആശങ്കയില്‍ ആരാധകര്‍

പ്ലേഓഫില്‍ ഇടംപിടിച്ചെങ്കിലും മുംബൈ ഇന്ത്യന്‍സിന് ടൂര്‍ണമെന്റില്‍ മുന്നോട്ടുപോക്ക് അത്ര എളുപ്പമാവില്ല. പഞ്ചാബിനെതിരായ തോല്‍വിയോടെ ക്വാളിഫയര്‍ 1 കളിക്കാനുളള അവസരമാണ് മുംബൈ നഷ്ടപ്പെടുത്തിയത്. തോല്‍വിയോടെ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്ത് തന്നെ അവര്‍ക്ക് തുടരേണ്ടി വന്നു. ഇനി മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമുമായിട്ടായിരിക്കും അവര്‍ക്ക് എലിമിനേറ്റര്‍ കളിക്കേണ്ടി വരിക. ഐപിഎല്‍ ചരിത്രം എടുത്തുനോക്കുകയാണെങ്കില്‍ എലിമിനേറ്റര്‍ കളിച്ച് കിരീടം നേടാന്‍ ഇതുവരെ ഒരു ടീമിന് മാത്രമേ സാധിച്ചിട്ടുളളൂ.

2016ല്‍ ഡേവിഡ് വാര്‍ണര്‍ നയിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമാണ് ഇങ്ങനെ ഐപിഎല്‍ കിരീടം നേടിയിട്ടുളളത്. ലീഗ് സ്റ്റേജില്‍ മൂന്നാം സ്ഥാനത്താണ് എസ്ആര്‍എച്ച് ഫിനിഷ് ചെയ്തിരുന്നത്. തുടര്‍ന്ന് എലിമിനേറ്ററില്‍ അവര്‍ കൊല്‍ക്കത്തയ്‌ക്കെതിരെ വിജയം നേടി. ഗുജറാത്ത് ലയണ്‍സിനെതിരെയായിരുന്നു ക്വാളിഫയര്‍ 2 മത്സരം. ഇക്കളിയില്‍ ജയിച്ച സണ്‍റൈസേഴ്‌സ് ഫൈനലില്‍ ആര്‍സിബിയെ തോല്‍പ്പിച്ച് കിരീടം നേടുകയായിരുന്നു.

എലിമിനേറ്റര്‍ കളിച്ച് കിരീടം നേടാന്‍ എസ് ആര്‍എച്ചിന് മാത്രമേ ഇതുവരെ സാധിച്ചിട്ടുളളൂ എന്നതാണ് ഐപിഎല്‍ ചരിത്രം. ഈയൊരു ചരിത്രം ആറാം കിരീടം ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യന്‍സ് ടീമിന് പേടിയുണ്ടാകുന്നുണ്ട്. ഹൈദരാബാദിന് ശേഷം ഇങ്ങനെ കിരീടത്തില്‍ എത്താന്‍ മുംബൈക്ക് സാധിക്കുമോ എന്നാണ് ഇനി നോക്കേണ്ടത്. എന്തായാലും പ്ലേഓഫില്‍ ഈയൊരു സമ്മര്‍ദം അനുഭവിച്ചുകൊണ്ടാകും മുംബൈ ഇന്ത്യന്‍സ് കളിക്കുകയെന്ന കാര്യം ഉറപ്പാണ്.

Latest Stories

വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് പ്രോട്ടോക്കോള്‍ ലംഘനം; ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍

നെഹ്‌റുവിനെതിരായ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി

ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ലോകം ആണവ മത്സരത്തിലേക്ക്

കേരളത്തിലെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്ക; മുട്ട വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം