ദുലീപ് ട്രോഫി 2025: സൗത്ത് സോണിനെ നയിക്കാൻ തിലക്, സഞ്ജുവിനെ തഴഞ്ഞു; ടീമിൽ അഞ്ച് കേരള താരങ്ങൾ

2025 ലെ ദുലീപ് ട്രോഫി ഓ​ഗസ്റ്റ് അവസാനം ആരംഭിക്കും. നോർത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, നോർത്ത് ഈസ്റ്റ്, സെൻട്രൽ എന്നിങ്ങനെ ആറ് സോണുകളിലായി ടീമുകളെ വിഭജിച്ച് സോണൽ ഫോർമാറ്റുകളിൽ ടൂർണമെന്റ് നടത്തുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സ്ഥിരീകരിച്ചു. സൗത്ത് സോണിനെ തിലക് വർമ്മ നയിക്കും. അതേസമയം സഞ്ജു സാംസണെ അവ​ഗണിച്ചു. ടീമിൽ പോലും താരത്തിന് ഇടമില്ല.

മലയാളിയായ മുഹമ്മദ്‌ അസറുദ്ധീനാണ്‌ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റൻ. കേരളത്തിൽ നിന്നും അഞ്ച്‌ താരങ്ങളെയാണ്‌ ടീമിലേക്ക്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. അസറുദ്ധീനെ കൂടാതെ സൽമാൻ നിസാർ, ബേസിൽ എൻ പി, എം ഡി നിധീഷ്‌, ഏദൻ ആപ്പിൾ ടോം (റിസർവ്‌) എന്നിവരാണ്‌ ടീമുലുൾപ്പെട്ടെ മലയാളികൾ. അപൂർവമായി മാത്രമേ ദുലീപ്‌ട്രോഫി സൗത്ത്‌ സോൺ ടീമിലേക്ക്‌ മലയാളികൾക്ക്‌ യോഗ്യത ലഭിക്കാറുള്ളൂ. ഇത്തവണത്തെ രഞ്ജിട്രോഫിയിലെ പ്രകടനമാണ് ഇവർക്ക് തുണയായത്.

സൗത്ത് സോണ്‍ ദുലീപ് ട്രോഫി 2025 സ്‌ക്വാഡ്: തിലക് വര്‍മ്മ (ക്യാപ്റ്റന്‍, ഹൈദരാബാദ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (വൈസ് ക്യാപ്റ്റന്‍, കേരളം), തന്‍മയ് അഗര്‍വാള്‍ (ഹൈദരാബാദ്), ദേവദത്ത് പടിക്കല്‍ (കര്‍ണാടക), മോഹിത് കാലെ (പോണ്ടിച്ചേരി), സല്‍മാന്‍ നിസാര്‍ (കേരളം), എന്‍ ജഗദീശന്‍ (തമിഴ്‌നാട്), ത്രിപുരാന വിജയ് (ആന്ധ്ര), ആര്‍ സായി കിഷോര്‍ (തമിഴ്നാട്), തനയ് ത്യാഗരാജന്‍ (ഹൈദരാബാദ്), വിജയ്കുമാര്‍ വൈശാഖ് (കര്‍ണാടക), നിധീഷ് എംഡി (കേരളം), റിക്കി ഭുയി (ആന്ധ്ര), ബേസില്‍ എന്‍പി (കേരളം), ഗുര്‍ജപ്നീത് സിങ് (തമിഴ്നാട്), സ്നേഹല്‍ കൗതങ്കര്‍ (ഗോവ).

പോണ്ടിച്ചേരിയിൽ നടന്ന സോണൽ സെലക്ഷൻ കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണ് തിലകനെ നായകനായി അന്തിമമാക്കിയത്. സഞ്ജു സാംസണിന് 2025 ലെ ഐ‌പി‌എൽ സമയത്ത് പരിക്കേറ്റിരുന്നു, അദ്ദേഹം ഇതുവരെ സുഖം പ്രാപിച്ചിട്ടില്ലായിരിക്കാം. ഇത് സെലക്ടർമാരെ അദ്ദേഹത്തെ മാറ്റി നിർത്തി മുന്നോട്ട് നോക്കാൻ പ്രേരിപ്പിച്ചു.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി