ജീവിതത്തിൽ സ്റ്റോക്സ് ആകാനുള്ള അവസരം വന്നാൽ അതിനോട് ഇല്ല എന്ന് പറയരുത്, ഡിപ്രഷൻ എന്ന ഗുരുതരാവസ്ഥയെ പോരാടി ജയിച്ചവൻ

ടി-20 ലോകകപ്പ് ട്രോഫിയുമായി ബെൻ സ്റ്റോക്സ് നിൽക്കുന്നത് കാണുമ്പോൾ മനസ്സ് സന്തോഷം കൊണ്ട് നിറയുന്നു. ജീവിതത്തിൽ തോറ്റുപോയി എന്ന് സങ്കടപ്പെടുന്ന സകലർക്കും സ്റ്റോക്സിനെ ഉറ്റുനോക്കാവുന്നതാണ്. ആറുവർഷങ്ങൾക്കുമുമ്പ് കൊൽക്കത്തയിൽ വെച്ച് ഒരു ടി-20 ലോകകപ്പ് ഫൈനൽ നടന്നിരുന്നു. അന്ന് സ്റ്റോക്സിൻ്റെ ഓവറിലാണ് വിൻഡീസ് വിജയം തട്ടിയെടുത്തത്. കാർലോസ് ബ്രാത്ത്വെയ്റ്റ് സ്റ്റോക്സിനെ നിർദ്ദയം തല്ലിച്ചതച്ചു. തുടരെ നാല് സിക്സറുകൾ!

”ബ്രാത്ത്വെയ്റ്റ് ; റിമെമ്പർ ദ നെയിം” എന്ന് ഇയൻ ബിഷപ്പ് കമൻ്ററി ബോക്സിലൂടെ അലറി. കരീബിയൻ പട ലോകചാമ്പ്യൻമാരായി. നാണംകെട്ട തോൽവിയ്ക്ക് കാരണക്കാരനായ സ്റ്റോക്സ് വെറുക്കപ്പെട്ടവനായി.
ആ നാല് സിക്സറുകൾ ഇന്നും തൻ്റെ ഉറക്കം കെടുത്താറുണ്ടെന്ന് മുൻ ഇംഗ്ലിഷ് ഓഫ്സ്പിന്നർ ഗ്രെയിം സ്വാൻ ഈയിടെ പറഞ്ഞിരുന്നു. നിരവധി വർഷങ്ങൾ കൊഴിഞ്ഞുവീണിട്ടും ഉണങ്ങാത്തൊരു മുറിവ്! അത് സ്റ്റോക്സിൽ ഏൽപ്പിച്ച ആഘാതം എത്ര വലുതായിരിക്കണം!

അതിനുപിന്നാലെ സ്റ്റോക്സിൻ്റെ മാനസിക ആരോഗ്യം മോശമായി. അയാൾക്ക് ക്രിക്കറ്റിൽനിന്ന് അനിശ്ചിതകാല അവധി എടുക്കേണ്ടിവന്നു. ഡിപ്രഷനെ മറികടക്കാൻ സ്റ്റോക്സ് ദിവസവും മരുന്ന് കഴിച്ചു. താൻ ഏറെ സ്നേഹിച്ച പിതാവിനെയും സ്റ്റോക്സിന് നഷ്ടമായി. തലച്ചോറിലെ അർബുദം മൂലമാണ് സ്റ്റോക്സിൻ്റെ അച്ഛൻ അന്തരിച്ചത്. ആ വിയോഗത്തെക്കുറിച്ച് സ്റ്റോക്സ് പറഞ്ഞത് ഇങ്ങനെയാണ്- ”ഞാൻ ക്രിക്കറ്റ് കളിക്കുന്നത് കാണാൻ അച്ഛൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ കളിയുടെ തിരക്കുകൾ മൂലം അവസാന കാലത്ത് എനിക്ക് അച്ഛനെ പരിചരിക്കാനായില്ല. അതോടെ ഈ കളിയെ ഞാൻ വെറുത്തുപോയി….”

ഇത്രയെല്ലാം തിരിച്ചടികൾ നേരിട്ടുവെങ്കിലും ബിഗ് ബെൻ തളർന്നില്ല. കുരിശുമരണത്തിൽനിന്ന് അയാൾ ഉയിർത്തെഴുന്നേറ്റു! ഇപ്പോൾ സ്റ്റോക്സിൻ്റെ മികവിൽ ഇംഗ്ലണ്ട് രണ്ട് ലോകകപ്പുകൾ വിജയിച്ചുകഴിഞ്ഞു. പണ്ട് സ്റ്റോക്സിനെ ഒരു മൺതരിയോളം ചെറുതാക്കിയ ബ്രാത്ത്വെയ്റ്റ് കമൻ്റേറ്ററായി മാറിയിരിക്കുന്നു. ഇതല്ലേ യഥാർത്ഥ ജീവിത വിജയം!? ഡിപ്രഷനെ എങ്ങനെ നേരിടണം എന്ന കാര്യത്തിൽ സ്റ്റോക്സ് ഒരു പാഠപുസ്തകമാണ്.
മെൻ്റൽ ഹെൽത്തിനെക്കുറിച്ച് നമ്മുടെ സമൂഹത്തിന് വലിയ ജ്ഞാനമില്ല. ചികിത്സ ആവശ്യമുള്ള രോഗമാണ് ഡിപ്രഷൻ എന്ന കാര്യം പലർക്കും അറിയില്ല. പാട്ട് കേട്ടാൽ ഡിപ്രഷൻ മാറും എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നവരെ കണ്ടിട്ടില്ലേ?

അസാധാരണമായ മനഃക്കരുത്തുള്ള കളിക്കാരനാണ് സ്റ്റോക്സ്. ലോകകപ്പും ആഷസ്സും പോലുള്ള ഹൈ പ്രഷർ വേദികളിൽ നാം അത് കണ്ടറിഞ്ഞിട്ടുള്ളതാണ്. അങ്ങനെയുള്ള സ്റ്റോക്സ് പോലും ഡിപ്രഷൻ മൂലം ബുദ്ധിമുട്ടി എന്ന് പറയുമ്പോൾ ആ രോഗത്തിൻ്റെ ഗൗരവം ഊഹിക്കാം.

രോഗത്തെപ്പറ്റി സ്റ്റോക്സ് മനസ്സ് തുറന്നിരുന്നു- ”മാനസിക ആരോഗ്യം മോശമാണെന്ന് സമ്മതിക്കാൻ പലർക്കും മടിയാണ്. പക്ഷേ എനിക്ക് മടിയില്ല. മനസ്സ് തളർന്നുപോയപ്പോൾ എനിക്ക് ഡോക്ടറുടെ സഹായം ആവശ്യമുണ്ടായിരുന്നു. ഞാന്‍ അത് സ്വീകരിക്കുകയും ചെയ്തു…”

സ്പോർട്സ് താരങ്ങൾക്ക് മാത്രമല്ല,എല്ലാ മനുഷ്യർക്കും സ്റ്റോക്സ് ഏറ്റവും മികച്ച മാതൃകയാണ്. ജന്മം കൊണ്ട് ന്യൂസിലാൻഡുകാരനാണ് സ്റ്റോക്സ്. അയാൾ മൂലമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് ഏറ്റവും തിളക്കമുള്ള നേട്ടങ്ങളുണ്ടായത്! സ്പോർട്സിന് അതിരുകളില്ല എന്ന് സ്റ്റോക്സ് വിളംബരം ചെയ്യുകയാണ്. ജീവിതത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായിക്കൊള്ളട്ടെ. എന്നെങ്കിലും ഒരു സ്റ്റോക്സ് ആവാനുള്ള അവസരവും ജീവിതം നമുക്ക് തന്നേക്കാം. അത് മറക്കരുത്!

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്