IND VS ENG: മുന്നോട്ട് വന്ന് പന്ത് പിടിക്കെടാ പന്തേ; മത്സരത്തിനിടയിൽ കീപ്പറിനോട് കയർത്ത് ബുംറ; സംഭവം ഇങ്ങനെ

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് ലോർഡ്‌സിൽ പുരോഗമിക്കുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 251 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 99 റൺസുമായി ജോ റൂട്ടും 39 റൺസുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സുമാണ് ക്രീസിൽ. ആദ്യ രണ്ട് ടെസ്റ്റുകളിലും അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനം നടത്തിയ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പതിഞ്ഞ രീതിയിലാണ് കളിക്കുന്നത്.

മത്സരത്തിനിടയിൽ റിഷഭ് പന്തിനോട് ക്ഷുഭിതനായിരിക്കുകയാണ് ബോളർ ജസ്പ്രീത് ബുംറ. ലോര്‍ഡ്‌സില്‍ മല്‍സരം തുടങ്ങി നാലാമത്തെ ബോളില്‍ തന്നെ ഇന്ത്യക്കും ജസ്പ്രീത് ബുംറയ്ക്കും ആദ്യത്തെ വിക്കറ്റ് ലഭിക്കേണ്ടതായിരുന്നു. പക്ഷെ റിഷഭ് പന്തിന്റെ പിഴവ് കാരണം അതു ലഭിച്ചില്ലെന്നതാണ് നിരാശജനകം. ഇതാണ് സാധാരണയായി എല്ലായ്‌പ്പോഴും കൂളായി കാണാറുള്ള ബുംറയെ പോലും ക്ഷുഭിതനാക്കിയത്.

ആദ്യ ഓവറിലെ നാലാം ബോളിലാണ് പന്ത് ആ സുവർണ്ണാവസരം കളഞ്ഞത്. എന്നാൽ ലൈഫ് കിട്ടിയ ഇംഗ്ലണ്ട് ഓപണർ ബെൻ ഡക്കെറ്റ് 23 റൺസാണ് മൊത്തത്തിൽ അടിച്ചെടുത്തത്.

ബോളിങ്ങിൽ ഇത് വരെയായി നിതീഷ് കുമാർ റെഡ്‌ഡി 2 വിക്കറ്റുകളും, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റുകൾ വീതം മാത്രമാണ് നേടിയത്. രണ്ടാം ദിനമായ ഇന്ന് ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻമാരുടെ വിക്കറ്റുകൾ പിഴുതെറിയുവാൻ ഇന്ത്യക്ക് സാധിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.

Latest Stories

'അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം, ശബരിമലയെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമിക്കുന്നു'; വി ഡി സതീശൻ

'സംസ്ഥാനങ്ങൾ ദുർബലമായാൽ രാജ്യം ദുർബലമാകും'; ജിഎസ്ടി കൗൺസിൽ യോഗം നിർണായകമെന്ന് ധനമന്ത്രി, എല്ലാ സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ട്

കുഞ്ഞ് നോക്കി നിൽക്കേ മരിക്കാനൊരുങ്ങിയ അമ്മ, ജീവൻ രക്ഷിച്ച് പോലീസ്; സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Asia Cup 2025: സഞ്ജുവും ജിതേഷും അല്ല, ആ താരം ഉണ്ടെങ്കിലേ ടീം വിജയിക്കൂ: ആകാശ് ചോപ്ര

'ഞാൻ വിക്കറ്റ് നേടിയിട്ടും ധോണി എന്നോട് അന്ന് കാണിച്ചത് മോശമായ പ്രവർത്തി'; തുറന്ന് പറഞ്ഞ് മോഹിത് ശർമ്മ

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതി

ഇസ്രയേല്‍ ഗാസയിലെ യുദ്ധത്തില്‍ വിജയിച്ചേക്കാം, പക്ഷേ പൊതുവികാരം ജൂത രാജ്യത്തിനെതിരാണെന്ന് ഡൊണാള്‍ഡ് ട്രംപ്

'സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല'; ആഗോള അയ്യപ്പ സംഗമത്തിൽ അതൃപ്തി പരസ്യമാക്കി വി ഡി സതീശൻ

ട്രംപിന്റെ ഉപദേശകന് മോദിയുടെ പുടിന്‍- ജിന്‍പിങ് കൂടിക്കാഴ്ച രസിച്ചില്ല; നാണക്കേടെന്ന് പീറ്റര്‍ നവാരോ; റഷ്യയ്‌ക്കൊപ്പമല്ല ഇന്ത്യ നില്‍ക്കേണ്ടത് യുഎസിനൊപ്പമെന്ന് തിട്ടൂരം