ഇത്രയും വലിയ മണ്ടത്തരം ഇന്ത്യൻ സിലക്ടർമാർ കാണിക്കുമെന്ന് കരുതിയില്ല: ഇർഫാൻ പത്താൻ

ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.

2023 ഏകദിന ലോകകപ്പിൽ മുഹമ്മദ് ഷമിക്കും, ജസ്പ്രീത് ബുംറയ്ക്കും മികച്ച പിന്തുണ നൽകിയ താരമാണ് മുഹമ്മദ് സിറാജ്. എന്നാൽ ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ സിലക്ടര്മാര് സിറാജിനെ തിരഞ്ഞെടുത്തിരുന്നില്ല. പകരം യുവ താരം അർശ്ദീപ് സിങ്ങിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. ഓൾഡ് ബോളിൽ സിറാജ് മികച്ച പ്രകടനം കാണിക്കുന്നതിൽ വിജയിച്ചിരുന്നു. താരത്തിനെ തിരഞ്ഞെടുക്കാത്തതിൽ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ.

ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ:

ദുബായില്‍ നാല് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് നല്ല ഓപ്‌ഷൻ ആയിരിക്കില്ല. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കൊപ്പം കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ സംഘത്തിലെ സ്പിന്നര്‍മാര്‍. പക്ഷെ ഒരു ബാക്കപ്പ് പേസര്‍ തീര്‍ച്ചയായും ടീമില്‍ വേണം”

ഇർഫാൻ പത്താൻ തുടർന്നു:

” ഇന്ത്യക്കു ഒരു ബാക്കപ്പ് പേസറെ ആവശ്യമാണ്. മുഹമ്മദ് സിറാജ് ഈ റോളിലേക്കു നല്ലൊരു ഓപ്ഷനായി മാറുമായിരുന്നു. നാലു സപിന്നര്‍മാരെ കളിപ്പിക്കുകയെന്നത് പ്രായോഗമികമല്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പരിക്കു ഭേദമായാണ് ടീമിലേക്കു മടങ്ങിയെത്തുന്നത്. അതുകൊണ്ടു തന്നെ നേരെ പ്ലെയിങ് ഇലവനിലേക്കു വന്ന് നന്നായി പെര്‍ഫോം ചെയ്യുകയെന്നത് എളുപ്പമായിരിക്കില്ല” ഇർഫാൻ പത്താൻ പറഞ്ഞു.

Latest Stories

ഹമാസ് തലവനെ വധിച്ചതായി ഇസ്രായേല്‍; കൊല്ലപ്പെട്ടത് യഹിയ സിന്‍വറിന്റ സഹോദരന്‍ മുഹമ്മദ് സിന്‍വര്‍

'നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും'; കോണ്‍ഗ്രസിന് സമ്മര്‍ദ്ദവുമായി അന്‍വറിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍; കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ കെസി വേണുഗോപാല്‍

സംസ്ഥാനത്ത് സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഏറെ അനുകൂലം; നിക്ഷേപ വാഗ്ദാനങ്ങളില്‍ 17 എണ്ണം ഈ മാസം ആരംഭിക്കുമെന്ന് പി രാജീവ്

യുപിയില്‍ അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയാക്കി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

INDIAN CRICKET: കോഹ്‌ലിയുടെയും രോഹിതിന്റെയും സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി, ലോകകപ്പ്‌ ടീമില്‍ അവര്‍ക്ക് ഇടം ലഭിക്കില്ല, കാരണമിതാണ്‌, സൂപ്പര്‍ താരങ്ങളുടെ ഭാവി ഇനി എന്താകും

'ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്, അൻവർ പറഞ്ഞത് വിശദമായി കേട്ടില്ല'; കെ സി വേണുഗോപാൽ

IPL 2025: സെഞ്ച്വറി സെലിബ്രേഷനിടെ പന്തിനെ അധിക്ഷേപിച്ചു, അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ഇരുന്ന ആ സ്ത്രീ ആര്, കട്ടകലിപ്പില്‍ എയറിലാക്കി ആരാധകര്‍

തുടക്കം കുറിച്ചത് ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം; സഹകരണക്കരാറില്‍ ഒപ്പുവെച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ; മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍

ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ തീരത്ത് ഡോൾഫിൻ ചത്തുപൊങ്ങി