എന്നെ പുറത്താക്കിയല്ലേ , ചിലത് എനിക്ക് പറയാനുണ്ട്; ധവാന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ നിന്നും ടീമിലിടം കിട്ടാതെ പുറത്തായ വെറ്ററൻ ഓപ്പണർ ശിഖർ ധവാൻ തന്റെ വർക്കൗട്ടിന്റെയും നെറ്റ് സെഷനുകളുടെയും ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ഡിസംബർ 28 ബുധനാഴ്ച തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ശ്രദ്ധേയമായ ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നു.

കഴിഞ്ഞ കുറച്ച് പരമ്പരകളിലായി പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കുന്നതിൽ ധവാൻ പരാജയപ്പെട്ടതിനാൽ തന്നെ ഇത്തരത്തിൽ ഉള്ള ഒരു തീരുമാനം പ്രതീക്ഷിച്ചിരുന്നു എന്ന് തന്നെ പറയാം. ഒരുപക്ഷെ താരത്തിന് ഇനി മറ്റൊരു അവസരം കിട്ടാനുള്ള സാധ്യതയും കുറവാണെന്നാണ് ആരാധകർ ഇതുമായി ബന്ധപെട്ട് പറയുന്നത്.

തന്നെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് പ്രതികരിച്ച ഡൽഹി ക്രിക്കറ്റ് താരം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു, അതിൽ അദ്ദേഹം തന്റെ ബാറ്റിംഗിലും ഫിറ്റ്നസിലും പ്രവർത്തിക്കുന്നതായി കാണാം. അതിലെ അടിക്കുറിപ്പ് ഇങ്ങനെ:

“അത് ജയിക്കുകയോ തോൽക്കുകയോ അല്ല, ധൈര്യമാണ്. നാം നമ്മുടെ ജോലി ചെയ്യണം; ബാക്കി ദൈവത്തിന്റെ കൈകളിലാണ്.”

എന്തായാലും ഇന്ത്യൻ പ്രീമിയർ ലീഗിലെ പഞ്ചാബിനെ നയിക്കുന്ന ധവാൻ മികച്ച പ്രകടനത്തിലൂടെ ഒരു തിരിച്ചുവരവ് സ്വപ്നം കാണുന്നു.

Latest Stories

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്