പരസ്പരം വെല്ലുവിളിച്ച് ധോണിയും കോഹ്ലിയും; അങ്കം മുറുകുന്നു

ലോക കപ്പിന് മുന്നോടിയായി നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. മാര്‍ച്ച് 23 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ കുപ്പായത്തില്‍ കളിക്കുന്ന പല താരങ്ങളും നേര്‍ക്കുനേര്‍ പോരിനിറങ്ങും. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് ഹെവിവെയ്റ്റുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം എന്ന പ്രത്യേകതയും ഉദ്ഘാടന മത്സരത്തിനുണ്ട്. മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റനായും വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ക്യാപ്റ്റനായുമാണ് ഐപിഎല്ലിനെത്തുന്നത്. ഈ രണ്ട് താരങ്ങളും നേര്‍ക്കുനേര്‍ വരുന്നു എന്നതു കൊണ്ട് തന്നെ ടൂര്‍ണമെന്റിന്റെ ടീസറില്‍ ഇവര്‍ പരസ്പരം വെല്ലുവിളിക്കുന്ന തീമാണ് ഒരുക്കിയിരിക്കുന്നത്.

ഈ പരസ്യമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. ഒരിക്കലും വൈകരുതെന്ന് ധോണി പറയുന്നതാണ് പരസ്യത്തില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. 2013ലെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം 2018ല്‍ ആണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്ലിന് എത്തിയത്. കിരീടം ചൂടിയായിരുന്നു ധോണിയും കൂട്ടരും തിരിച്ചുവരവ് ആഘോഷിച്ചത്.

അതേസമയം, ഒറ്റ ട്രോഫി പോലും സ്വന്തമാക്കാന്‍ സാധിക്കാത്ത റോയല്‍ ചലഞ്ചേഴ്‌സ് എല്ലാ വര്‍ഷവും ആരാധകരെ നിരാശരാക്കിയിരുന്നു. ഈ വര്‍ഷമെങ്കിലും കാത്തിരിപ്പ് സഫലമാകുമെന്ന പ്രതീക്ഷയിലാണ് ബംഗളൂരു ആരാധകര്‍.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ