IPL 2025: ഡല്‍ഹി ക്യാപിറ്റല്‍സിന് വമ്പന്‍ തിരിച്ചടി, സൂപ്പര്‍താരം അവര്‍ക്ക് വേണ്ടി ഇനി കളിക്കില്ല, പ്ലേഓഫ് സ്വപ്‌നങ്ങള്‍ തുലാസിലാവും, ഞെട്ടി ആരാധകര്‍

ഐപിഎല്‍ പ്ലേഓഫ് സ്വപ്‌നം കണ്ട് ഒരുങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന് തിരിച്ചടി. അവരുടെ സ്റ്റാര്‍ ഓപ്പണര്‍ ജേക്ക് ഫ്രേസര്‍ മക്ഗ്രര്‍ക്ക് ഇനി ഈ സീസണില്‍ കളിക്കില്ല. ബംഗ്ലാദേശ് ഫാസ്റ്റ് ബോളര്‍ മുസ്തഫിസുര്‍ റഹ്‌മാനെയാണ് പകരം ഡല്‍ഹി ടീമിലെടുത്തിരിക്കുന്നത്. ചെന്നൈ ഓള്‍റൗണ്ടര്‍ ജാമി ഓവര്‍ട്ടണ് പിന്നാലെ ഈ വര്‍ഷം ഐപിഎലില്‍ നിന്ന് പുറത്താവുന്ന രണ്ടാമത്തെ വിദേശ താരമാണ് ജേക്ക് ഫ്രേസര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മേയ് 18നാണ് ഡല്‍ഹിയുടെ അടുത്ത മത്സരം.

നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഡല്‍ഹിയുളളത്. 11 കളികളില്‍ ആറ് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 13 പോയിന്റാണ് ഡല്‍ഹിക്കുളളത്. പ്ലേഓഫ് ഉറപ്പിക്കാന്‍ ഇനിയുളള മത്സരങ്ങള്‍ അവര്‍ക്ക് ജയിച്ചേ പറ്റൂ. മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണ കളിയില്‍ നിലവാരം പുലര്‍ത്തിയ ടീമാണ് ഡല്‍ഹി.

അക്‌സര്‍ പട്ടേലിന്റെ ക്യാപ്റ്റന്‍സിയില്‍ ശ്രദ്ധേയ പ്രകടനാണ് അവര്‍ കാഴ്ചവച്ചിട്ടുളളത്. കെഎല്‍ രാഹുല്‍, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ ടീമിലുളളതും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കരുത്താണ്. കഴിഞ്ഞ ലേലത്തില്‍ ഒമ്പത് കോടി രൂപയ്ക്കായിരുന്നു ഓസ്‌ട്രേലിയന്‍ താരമായ ജേക്ക് ഫ്രേസര്‍ മക്ഗ്രര്‍ക്കിനെ ഡല്‍ഹി ടീമിലെടുത്തത്. എന്നാല്‍ പ്രൈസ് ടാഗിന് അനുസരിച്ചുളള പ്രകടനം ഇത്തവണ യുവതാരത്തില്‍ നിന്നുണ്ടായില്ല.

ഫോംഔട്ടായതിനെ തുടര്‍ന്ന് ടീം ഇലവനില്‍ നിന്ന് വരെ താരത്തിന് സ്ഥാനം നഷ്ടമായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് താരം ഇപ്പോള്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയിരിക്കുന്നത്‌. അതേസമയം ആറ് കോടി രൂപക്കാണ് മുസ്തഫിസുര്‍ റഹ്‌മാനെ ഡല്‍ഹി ടീമിലെടുത്തിരിക്കുന്നത്. 57 ഐപിഎല്‍ മത്സരങ്ങള്‍ ഇതുവരെ കളിച്ച മുസ്തഫിസുര്‍ 61 വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്. 2022-23 സീസണിലാണ് ഇതിന് മുന്‍പ് ബംഗ്ലാദേശ് താരം ഡല്‍ഹിക്ക് വേണ്ടി കളിച്ചിട്ടുളളത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി