DC UPDATES: അണ്ടർ റേറ്റഡ് എന്ന വാക്കിന്റെ പര്യായം നീയാണ് മോനെ, എത്ര പ്രകടനം നടത്തിയാലും ആരും പ്രശംസിക്കാത്ത താരം; കുൽദീപ് യാദവ് വേറെ ലെവൽ, എക്‌സിൽ ആരാധകർ പറയുന്നത് ഇങ്ങനെ

വ്യാഴാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസിന്റെ (ഡിസി) സ്പിന്നർ കുൽദീപ് യാദവ് നടത്തിയ തകർപ്പൻ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ഇടംകൈയ്യൻ ലെഗ് സ്പിന്നർ നാല് ഓവറിൽ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി ബാംഗ്ലൂരിനെ തകർത്തെറിയുന്നതിൽ നിർണായക പങ്ക് വഹിച്ചു.

ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ആർസിബി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാം ഓവറിൽ മിച്ചൽ സ്റ്റാർക്കിനെ 30 റൺസ് അടിച്ച് ഫിൽ സാൾട്ട് ആർസിബി ഡൽഹിയെ പ്രതിരോധത്തിൽ ആക്കിയതായിരുന്നു. എന്നിരുന്നാലും, നാലാം ഓവറിൽ ഫിൽ സാൾട്ടിന്റെ നിർഭാഗ്യകരമായ റണ്ണൗട്ട് ഡിസിക്കെതിരെയുള്ള മത്സരത്തിൽ ആർസിബി റൺസിന്റെ വേഗത കുറച്ചു. അതിനുശേഷം ബാംഗ്ലൂരിന് തിരിച്ചുവരവ് നടത്താൻ കഴിഞ്ഞില്ല.

മത്സരത്തിന്റെ മധ്യ ഭാഗത്ത് കുൽദീപ് ആധിപത്യം പുലർത്തി. മികച്ച ലൈനിലും ലെങ്ങ്തിലും താരം പന്തെറിഞ്ഞു. ജിതേഷ് ശർമ്മയെ പുറത്താക്കിയതിനു ശേഷം ആർ‌സി‌ബി ക്യാപ്റ്റൻ രജത് പട്ടീദാറിനെ വീഴ്ത്തി ബാംഗ്ലൂരിന്റെ റൺ ഒഴുക്ക് തടഞ്ഞു. വിപ്രജ് നിഗവും കുൽദീപിന് പിന്തുണ നൽകി. വിരാട് കോഹ്‌ലിയുടെയും ക്രുണാൽ പാണ്ഡ്യയുടെയും വിലപ്പെട്ട വിക്കറ്റുകൾ അദ്ദേഹം നേടി.

ഐ‌പി‌എൽ 2025 ൽ ഇതുവരെ കുൽദീപ് യാദവ് നടത്തിയ പ്രകടനത്തിൽ സോഷ്യൽ മീഡിയയിൽ ആരാധകർ സന്തോഷിച്ചു. താരം ഇതുവരെ 11.12 ശരാശരിയിലും 5.56 എന്ന ഇക്കണോമി റേറ്റിലും മത്സരത്തിൽ ഇതുവരെ എട്ട് വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ചില പ്രതികരണങ്ങൾ ഇങ്ങനെ:

“ഈ ഐപിഎല്ലിൽ കുൽദീപ് യാദവിന്റെ സ്വാധീനം വളരെ വലുതാണ്, വിക്കറ്റ് നിരയിൽ അത് വ്യക്തമായി പ്രതിഫലിച്ചില്ലെങ്കിലും. മിക്കവാറും എല്ലാ മത്സരങ്ങളിലും, എതിരാളികളെ സമ്മർദ്ദത്തിലാക്കിയാണ് അദ്ദേഹം പന്തെറിയുന്നത്. ” ഒരു ആരാധകൻ എഴുതി.

“കുൽദീപ് യാദവ് ഈ IPL2025 ലെ ഇതുവരെയുള്ള ഏറ്റവും മികച്ച ബൗളറും മികച്ച സ്പിന്നറുമാണെന്ന് വാദിക്കാം,” മറ്റൊരു എക്സ് ഉപയോക്താവ് എഴുതി.

Latest Stories

സുപ്രീം കോടതിയില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായി.. അയാള്‍ നിതംബത്തില്‍ കയറിപ്പിടിച്ചു, വസ്ത്രത്തിനുള്ളിലേക്കും കൈയ്യെത്തി..; വെളിപ്പെടുത്തി നടി

പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് നിർദേശിച്ചവരിൽ തരൂരില്ല; വിശദാംശങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്

'മെസ്സി കേരളത്തില്‍ വരാത്തതിന് സർക്കാർ ഉത്തരവാദിയല്ല, പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്ക്'; കായികമന്ത്രി വി അബ്ദുറഹിമാന്‍

എല്ലാം പടച്ചവന്റെ തിരക്കഥ, സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ല: കോട്ടയം നസീര്‍

'കലാപാഹ്വാനത്തിന് ശ്രമിച്ചു'; റാപ്പര്‍ വേടനെതിരായ വിവാദ പ്രസംഗം; കേസരി മുഖ്യ പത്രാധിപര്‍ എന്‍ ആര്‍ മധുവിന് എതിരെ പൊലീസ് കേസെടുത്തു

ഷൂട്ടിനിടെ വസ്ത്രത്തില്‍ ശരിക്കും മൂത്രമൊഴിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു, ഇംപാക്ട് ഉണ്ടാക്കുമെന്ന് പറഞ്ഞു: നടി ജാന്‍കി

കള്ളവോട്ട് വെളിപ്പെടുത്തലില്‍ ജി സുധാകരനെതിരായ കേസ്; തുടർ നടപടികളിലേക്ക് കടക്കാൻ പൊലീസ്, ഉടൻ മൊഴിയെടുക്കും

IND VS ENG: ഇന്ത്യ എ ടീമിനെ പരിശീലിപ്പിക്കാൻ ഗംഭീർ ഇല്ല, പകരം എത്തുന്നത് പരിചയസമ്പന്നൻ; പണി കിട്ടിയത് ആ താരത്തിന്

RCB UPDATES: എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല, മെയ് 8 മറക്കാൻ ആഗ്രഹിച്ച ദിവസം; വമ്പൻ വെളിപ്പെടുത്തലുമായി ആർസിബി ക്രിക്കറ്റ് ഡയറക്ടർ

'ടിവി ചാനലുകളുടെ സംപ്രേക്ഷണം നിർത്തും, ഓൺലൈനായി ചുരുങ്ങും'; ചരിത്ര പ്രഖ്യാപനവുമായി ബിബിസി മേധാവി