IPL 2025: ആർ അശ്വിനോട് സിഎസ്‌കെ വിടാൻ പറഞ്ഞ് ആരാധകൻ, 'മൂലയിൽ ഇരുന്ന് കരയുന്നു' എന്ന വാചകത്തോടെ മറുപടി നൽകി താരം; വീഡിയോ കാണാം

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി രവിചന്ദ്രൻ അശ്വിൻ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് തിരിച്ചെത്തിയപ്പോൾ, ചെന്നൈ സൂപ്പർ കിങ്‌സിലൂടെ കരിയർ ആരംഭിച്ച താരവും അദ്ദേഹത്തെ കൂടാതെ ചെന്നൈ ആരാധകരും ആവേശഭരിതരായിരുന്നു. എന്നാൽ ആവേശമൊക്കെ പെട്ടെന്ന് തന്നെ കെട്ടടങ്ങുന്ന കാഴ്ചയാണ് പിന്നെ കാണാൻ സാധിച്ചത്.

2025 ലെ ഐ‌പി‌എൽ ലേലം നടക്കുന്നതിന് മുമ്പുതന്നെ തന്നെ ചെന്നൈ സ്വന്തമാക്കുമെന്നും താൻ ഒരിക്കൽക്കൂടി ചെന്നൈ ജേഴ്സിയിൽ ഇറങ്ങും എന്നും അശ്വിൻ പലതവണ തന്റെ ചാനലിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്‌തു. അദ്ദേഹം ആഗ്രഹിച്ചത് പോലെ ഒരുപക്ഷെ ആഗ്രഹിച്ചതിനേക്കാൾ വലിയ തുകക്ക് ആണ് അദ്ദേഹത്തെ ടീം വിളിച്ചെടുക്കുന്നത്.

എന്നിരുന്നാലും, 9.75 കോടി രൂപക്ക് ചെന്നൈ വിളിച്ചെടുത്ത അശ്വിൻ അമ്പേ പരാജയമായി. 9.13 എന്ന എക്കണോമിയിൽ അദ്ദേഹം 7 വിക്കറ്റുകൾ മാത്രം വീഴ്ത്തി, ബാറ്റിംഗിൽ 33 റൺസ് മാത്രമേ നേടിയുള്ളൂ. ചുരുക്കി പറഞ്ഞാൽ താരത്തിന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് ഈ സീസണിലൂടെ ഉണ്ടായതെന്ന് പറയാൻ സാധിക്കും. എന്തായാലും മോശം പ്രകടനത്തിന് പിന്നാലെ ഉള്ള ട്രോളുകൾ വരുമ്പോൾ അതിൽ അശ്വിനെ വേദനിപ്പിച്ച ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി.

അശ്വിന്റെ യൂട്യൂബ് ചാനലിലെ ഒരു ലൈവ് വീഡിയോ സെഷനിൽ, ഒരു ആരാധകൻ എഴുതി, ‘ഹായ് പ്രിയപ്പെട്ട അശ്വിൻ, ഒരുപാട് സ്നേഹത്തോടെ പറയുന്നു, ദയവായി എന്റെ പ്രിയപ്പെട്ട സി‌എസ്‌കെ കുടുംബത്തെ വിട്ടുപോകൂ’. എന്തായാലും ഈ അഭിപ്രായം വായിച്ച അശ്വിൻ നിരാശനായെങ്കിലും പെട്ടെന്ന് തന്നെ ഇങ്ങനെ പറഞ്ഞു:

“ഫ്രാഞ്ചൈസിയോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണ് എനിക്ക് മനസ്സിലാകുന്നത്. ഒരു തെറ്റും ഇല്ല അതിൽ. എന്തെങ്കിലും പറയുമ്പോൾ, അത് നിങ്ങളുടെ മികച്ച താൽപ്പര്യത്തിനനുസരിച്ചാണെന്ന് ഉറപ്പാക്കുക. നിങ്ങൾ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലാകും. എനിക്കും അതേ സ്നേഹവും താൽപ്പര്യവുമുണ്ട് ടീമിനോട്” അദ്ദേഹം പറഞ്ഞു.

ടീം കിരീടങ്ങൾ നേടിയപ്പോൾ താനും ടീമിന്റെ ഭാഗമായിരുന്നുവെന്നും അതിനാൽ ഈ സീസണിൽ നടത്തിയ മോശം പ്രകടനത്തിൽ നിറസാഹ ഉണ്ടെന്നും അശ്വിൻ സമ്മതിച്ചു

“ഞാൻ കിരീടം നേടിയ ടീമിൻറെ ഭാഗം ആയിട്ടുണ്ട്. അതിനാൽ ഇത്തവണത്തെ ടീമിൻറെ അവസ്ഥയിൽ എനിക്ക് ആദ്യമായി സങ്കടം തോന്നുന്നു. അതുകൊണ്ടാണ് ഞാൻ ഒരു മൂലയിൽ ഇരുന്ന് കരയുന്നത്. അടുത്തതായി മുന്നോട്ടുപോകണം? ഇതാണ് എന്റെ ലക്ഷ്യം.”

എന്നിരുന്നാലും, ഈ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സി‌എസ്‌കെ അശ്വിനെ നിലനിർത്തുമോ ഇല്ലയോ എന്നത് ഇപ്പോഴും വ്യക്തമല്ല. കാരണം യുവ കളിക്കാരെ ഉൾപ്പെടുത്തി ടീം പുനർനിർമ്മിക്കാൻ ആകും നിലവിൽ ടീം ആഗ്രഹിക്കുക.

Latest Stories

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി