CSK UPDATES: റൺസിൽ ഭൂരിഭാഗവും ടീം തോൽക്കുന്ന മത്സരത്തിൽ, ഫീൽഡിലും ശോകം; ചെന്നൈ സൂപ്പർ താരത്തിന്റെ സ്ഥിതി ദയനീയമെന്ന് ആകാശ് ചോപ്ര; കണക്കുകൾ ഞെട്ടൽ ഉണ്ടാക്കുന്നത്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാം സീസണിൽ ഓർത്തിരിക്കാൻ തക്ക മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എംഎസ് ധോണിക്ക് കഴിഞ്ഞില്ല. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് പുറത്തായതിനെത്തുടർന്ന് അവസാന ഒമ്പത് മത്സരങ്ങളിൽ ധോണിയാണ് ക്യാപ്റ്റനായത്. എന്നിരുന്നാലും, ധോണി വന്നിട്ടും ടീമിന് ഗുണം ഒന്നും ഉണ്ടായില്ല.

ഇപ്പോഴിതാ കഴിഞ്ഞ രണ്ട് സീസണുകളിൽ ധോണിയുടെ റൺസിൽ ഭൂരിഭാഗവും ചെന്നൈ തോറ്റ മത്സരത്തിൽ ആണ് പിറന്നതെന്ന് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര . സ്പിന്നർമാർക്കെതിരെ ധോണിയുടെ ഉയർന്ന ഡോട്ട്-ബോൾ ശതമാനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

“കഴിഞ്ഞ കുറച്ച് സീസണുകളിൽ അദ്ദേഹം ലോവർ ഓർഡറിലാണ് ബാറ്റ് ചെയ്തത്. 45 ശതമാനം മത്സരങ്ങളിലും അദ്ദേഹം 8 അല്ലെങ്കിൽ 9 എന്ന നിലയിൽ ബാറ്റ് ചെയ്യാൻ ഇറങ്ങുന്നുണ്ട്. അദ്ദേഹം സിക്സറുകൾ നേടിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ റൺസിൽ ഭൂരിഭാഗവും വന്നത് ചെന്നൈ തോറ്റ മത്സരത്തിലാണ് പിറന്നത്” ചോപ്ര സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

“ചെന്നൈ വിജയങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടില്ല. അദ്ദേഹത്തിന്റെ ഡോട്ട് ബോൾ ശതമാനം 45 ശതമാനമാണ്, അത് ഉയർന്നതാണ്, ആരാധകർ അത് ശ്രദ്ധിക്കേണ്ടതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സീസണിൽ സ്റ്റമ്പിന് പിന്നിൽ ധോണി പലപ്പോഴും പതറുന്നതും കാണാൻ സാധിച്ചു. 43 കാരനായ ധോണി 2025 ലെ ഐപിഎല്ലിൽ അഞ്ച് ക്യാച്ച് എടുക്കുമ്പോൾ നാല് ക്യാച്ചുകൾ കൈവിട്ടെന്നും ചോപ്ര പരാമർശിച്ചു. “ഒരു വിക്കറ്റ് കീപ്പറെന്ന നിലയിൽ അദ്ദേഹം തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു, പക്ഷേ കണക്കുക വ്യത്യസ്തമായ കഥ പറയുന്നു. 18-ാം സീസണിൽ കീപ്പർമാരിൽ ഏറ്റവും മോശം ധോണി ആയിരുന്നി. അഞ്ച് ക്യാച്ചുകൾ എടുത്താൽ നാലെണ്ണം അവൻ കൈവിട്ടു ” അദ്ദേഹം ഉപസംഹരിച്ചു.

Latest Stories

വീണ്ടും നിപ, മൂന്ന് ജില്ലകളിലായി 345 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

ചെന്നൈയിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി, സഞ്ജു സാംസന്റെ പ്രതികരണം വൈറൽ

അല്ലു അര്‍ജുന്റെ പിതാവിനെ ചോദ്യം ചെയ്ത് ഇഡി; നടപടി യൂണിയന്‍ ബാങ്കിന്റെ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍

IND VS ENG: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; ബോളർമാരെ എയറിൽ കേറ്റി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റും കൈവിട്ട് പോകുമോ എന്ന് ആരാധകർ

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു; തീ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം