INDIAN CRICKET: അവന്‍ എന്തായാലും അടുത്ത ലോകകപ്പ് കളിക്കും, എന്റെ ഉറപ്പാണത്, അങ്ങനെ എല്ലാം ഉപേക്ഷിച്ചുപോവാന്‍ അദ്ദേഹത്തിന് ആവില്ല. വെളിപ്പെടുത്തലുമായി കോച്ച്

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമായിരിക്കും വിരാട് കോഹ്‌ലി-രോഹിത് ശര്‍മ്മ കൂട്ടുകെട്ടിനെ ആരാധകര്‍ക്ക് കാണാന്‍ കഴിയുക. ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ആ ഫോര്‍മാറ്റും ഇരുവരും മതിയാക്കിയിരുന്നു. ഇനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോഹ്‌ലിയും രോഹിതും കളിക്കുന്നത് കാണണമെങ്കില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറെനാള്‍ കാത്തിരിക്കേണ്ടി വരും. അതേസമയം വിരാട് കോഹ്‌ലി എന്തായാലും 2027 ഏകദിന ലോകകപ്പ് കളിക്കുമെന്ന് പറയുകയാണ് ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ്മ. ഇന്ത്യക്ക് വേണ്ടി കോഹ്‌ലി ഏകദിന ലോകകപ്പ് കിരീടം നേടുമെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിനായി കോഹ്ലി നല്‍കിയ സംഭാവനകളില്‍ ഞാന്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നെന്നും കോച്ച് പറഞ്ഞു. യുവതാരങ്ങള്‍ക്കെല്ലാം ഒരു മാതൃകയായി മാറിയതിലും താന്‍ അഭിമാനിക്കുന്നെന്നും അദ്ദേഹം പറയുന്നു. ‘ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് ഞാന്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു, ഒരു പരിശീലകനെന്ന നിലയില്‍, രാജ്യത്തിനായി അദ്ദേഹം ചെയ്ത കാര്യങ്ങളിലും യുവാക്കള്‍ക്ക് അദ്ദേഹം നല്‍കിയ മാതൃകയിലും ഞാന്‍ അദ്ദേഹത്തില്‍ അഭിമാനിക്കുന്നു”.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരാട് വിരമിച്ചത് തന്നെ അല്‍പം ഇമോഷണലാക്കിയെന്നും ഈ ഫോര്‍മാറ്റില്‍ ഇനി അവനെ കാണില്ലായെന്നത് വിഷമമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ‘രാജ്യത്തിനു വേണ്ടി അദ്ദേഹത്തെ വീണ്ടും വെള്ള വസ്ത്രത്തില്‍ കാണാന്‍ കഴിയാത്തത് വേദനാജനകമാണ്. ഞാന്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു, പിന്തുണയ്ക്കുന്നു… 2027 ലെ ഏകദിന ലോകകപ്പ് ഇന്ത്യയ്ക്കായി നേടാന്‍ അദ്ദേഹം ഒപ്പമുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നു, അദ്ദേഹം അതില്‍ 100 ശതമാനം പ്രതിജ്ഞാബദ്ധനായിരിക്കും, രാജ്കുമാര്‍ ശര്‍മ്മ പറഞ്ഞുനിര്‍ത്തി.

Latest Stories

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു