ചാമ്പ്യൻസ് ട്രോഫി 2025: ഏത് മൂഡ്, റൊണാൾഡോ മൂഡ്; മത്സരത്തിനിടയിൽ ആരാധകരെ ഞെട്ടിച്ച് വിരാട് കോഹ്‌ലിയുടെ മാസ്സ് ആഘോഷം

ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ന്യുസിലാൻഡും ഇന്ത്യയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കളിക്കളത്തിൽ കാഴ്ച്ച വെക്കുന്നത്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ന്യുസിലാൻഡിനെതിരെ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 249 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ന്യുസിലാൻഡിന് വിക്കറ്റുകൾ നഷ്ടമാകുകയാണ്. 160 നേടുന്നതിന് മുൻപ് തന്നെ അവരുടെ 6 വിക്കറ്റുകളും നഷ്ടമായിരുന്നു.

എന്നാൽ മത്സരത്തിനിടയിൽ വിരാട് കോഹ്ലി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഐകോണിക് സെലിബ്രേഷൻ അനുകരിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. താരം മുൻപ് തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണെന്ന് സമ്മതിച്ചിട്ടുണ്ട്. വിരാട് കോഹ്‌ലിയുടെ ഇന്നത്തെ മാസ്സ് അനുകരണത്തിന്റെ ആവേശത്തിലാണ് ഇന്ത്യൻ ആരാധകർ.

&https://x.com/vishnuxone8/status/1896203478642606090?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1896203478642606090%7Ctwgr%5E4ff5a4f118f1ba2c43b9fd7051355cea0cbd161c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.sportskeeda.com%2Fcricket%2Fnews-virat-kohli-performs-cristiano-ronaldo-s-trademark-siuuu-celebration-fielding-ind-vs-nz-2025-champions-trophy-clash-watch;

മത്സരത്തിൽ ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത് ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ സഖ്യമാണ്. ശ്രേയസ് 79 റൺസും അക്‌സർ 42 റൺസും നേടി. അവസാന ഓവറുകളിൽ കത്തികയറിയ ഹാർദിക്‌ പാണ്ട്യ ഇന്ത്യൻ സ്കോർ ബോർഡ് ഉയർത്താൻ സഹായിച്ചു. താരം 45 റൺസ് നേടി. കെ എൽ രാഹുൽ (23) ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. രവീന്ദ്ര ജഡേജ (16) വിരാട് കോഹ്ലി (11), രോഹിത് ശർമ്മ (15), ശുഭ്മാൻ ഗിൽ (2) എന്നിവർ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.

നിലവിൽ ന്യുസിലാൻഡിന് വേണ്ടി കെയ്ൻ വില്യംസണും 81 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. നിലവിൽ ക്രീസിൽ നിൽക്കുന്നത് മിച്ചൽ സാന്റ്നർ (11*), മാറ്റ് ഹെന്രി എന്നിവരാണ്. ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി 3 വിക്കറ്റുകളും, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ഹാർദിക്‌ പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.

Latest Stories

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം