ബാബറിനെ സച്ചിനുമായി താരതമ്യം ചെയ്യാമോ എന്ന് പാക് ആങ്കര്‍, കലിതുള്ളി പ്രശസ്ത യൂട്യൂബര്‍, തകര്‍പ്പന്‍ മറുപടി

ഒരു പാകിസ്ഥാന്‍ ആങ്കറുടെ വിചിത്രമായ താരതമ്യം കണ്ട് സ്തബ്ധരാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. പാകിസ്ഥാന്‍ ക്രിക്കറ്റിലെ നിലവിലെ സൂപ്പര്‍ താരം ബാബര്‍ അസമിനെ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യാമോ എന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകത്തെ അലോസരപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ അറിയപ്പെടുന്ന യൂട്യൂബറും ക്രിക്കറ്റ് എഴുത്തുകാരനും ക്രിക്കറ്റ് അനാലിസ്റ്റുമായ വാസി ഹബീബിനോടായിരുന്നു പാക് ആങ്കറുടെ ഈ ചോദ്യം. ഇതിനെ രൂക്ഷഭാഷയിലാണ് ഹബീബ് നേരിട്ടത്.

ആദ്യം നിങ്ങള്‍ ബാബര്‍ ആസമിനെ വിരാട് കോലിയുമായി താരതമ്യം ചെയ്തു, പിന്നെ ശുഭ്മന്‍ ഗില്ലുമായും താരതമ്യം ചെയ്തു. ഇപ്പോള്‍ നിങ്ങള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിലേക്കു ചാടിയിരിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ദയവായി ദൈവത്തെ ഭയപ്പെടണം. ദയവു ചെയ്ത് എന്നോട് ഈ തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കരുത്.

ബാബര്‍ ആസം എന്റെ നാട്ടില്‍ നിന്നുള്ള കളിക്കാരനാണ്. ബാബറിന്റെ ബാറ്റിങിലെ റേഞ്ച്, സമീപനം എന്നിവയെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അദ്ദേഹം ക്ലാസിക് ബാറ്ററാണെന്നു തന്നെയാണ് എന്റെ അഭിപ്രായം. മനോഹരമായി ഷോട്ടുകള്‍ കളിക്കുന്നയാളുമാണ്. പക്ഷെ ബാറ്റിംഗിലെ സൗന്ദര്യമല്ല എനിക്കു വേണ്ടത്, കളി ജയിപ്പിക്കുകയാണ് പ്രധാനം- ഹബീബ് വ്യക്തമാക്കി.

ബാബര്‍ ആസവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാനായിരുന്നു ഹബീബ് എത്തിയത്. ഇതിനിടെയായിരുന്നു ബാബറിനെയും സച്ചിനെയും ഒന്നു താരതമ്യം ചെയ്യാമോയെന്നു പാക് ആങ്കര്‍ അദ്ദേഹത്തോടു ചോദിച്ചത്.

Latest Stories

കുറഞ്ഞ സമയത്തില്‍ വലിയ മഴയുണ്ടാകുന്ന പ്രതിഭാസം; മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയത്തിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡും എട്ടു ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ട്

ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ കേരളത്തില്‍ ഇന്ന് ഔദ്യോഗിക ദുഖാചരണം; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍