അവനില്ലാത്ത ഇന്ത്യയെക്കുറിച്ച് ഇന്ന് ചിന്തിക്കാന്‍ കഴിയില്ല: കപില്‍ ദേവ്

ഇന്ത്യയുടെ സ്റ്റാര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യാദവിനെ വാനോളം പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ കപില്‍ ദേവ്. സൂര്യകുമാറില്ലാത്ത ഇന്ത്യന്‍ ടീമിനെ കുറിച്ച് ചിന്തിക്കാനാവില്ലെന്നും മികച്ച പ്രകടനം കൊണ്ട് അവന്‍ അവനെ കുറിച്ച് സംസാരിക്കാന്‍ ലോകത്തെ പ്രേരിപ്പിച്ചുവെന്നും കപില്‍ ദേവ് പറഞ്ഞു.

സൂര്യകുമാര്‍ യാദവ് ഭാവിയില്‍ ഒരു ഇംപാക്ട് പ്ലെയറാകുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. പക്ഷേ അദ്ദേഹം ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും അദ്ദേഹത്തെ കുറിച്ച് സംസാരിക്കാന്‍ ലോകത്തെ നിര്‍ബന്ധിക്കുകയും ചെയ്തു. ഇപ്പോള്‍, അദ്ദേഹമില്ലാത്ത ഇന്ത്യയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍ എന്നിവരുടെ കൂട്ടത്തില്‍ സൂര്യകുമാറിനെ പോലെയുള്ള ഒരു ബാറ്റര്‍ ടീമിലുണ്ടെങ്കില്‍ ടീം കൂടുതല്‍ ശക്തമാകും- ദേവ് പറഞ്ഞു.

സൂര്യകുമാറിന്റെ വരവോടെയാണ് നാലാം സ്ഥാനത്തെ ഇന്ത്യയുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടത്. അവിടെ ഇന്ത്യക്ക് കുറച്ച് വര്‍ഷങ്ങളായി പ്രശ്നങ്ങളുണ്ടായിരുന്നു. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ കനത്ത പരാജയം ഏറ്റുവാങ്ങി.

പ്രധാനമായും തങ്ങളുടെ മുന്‍നിര കളിക്കാരായ കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരെ ആശ്രയിച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലും 2019ലെ ഏകദിന ലോകകപ്പിലും ടോപ് 3-ലെ അമിത ആശ്രിതത്വം ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു