കിക്ക് ബോക്‌സറായ ഭാര്യയുടെ ക്രൂര പീഡനം; ശിഖര്‍ ധവാന് വിവാഹ മോചനം അനുവദിച്ച് കോടതി

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹ മോചനം അനുവദിച്ച് ഡല്‍ഹി കുടുംബ കോടതി. ഭാര്യയുടെ ക്രൂരതയുടെ പേരില്‍ വിവാഹമോചനം നേടാന്‍ ഹര്‍ജിക്കാരന് അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. 2012ല്‍ ആയിരുന്നു ശിഖര്‍ ധവാനും ആഷ മുഖര്‍ജിയും വിവാഹിതരായത്. 2021 സെപ്റ്റംബറിലാണ് ഇരുവരും പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയത്.

വര്‍ഷങ്ങളോളം മകനുമായി വേര്‍പിരിഞ്ഞ് താമസിക്കാന്‍ നിര്‍ബന്ധിച്ച ഭാര്യ ആഷ മുഖര്‍ജി ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ മാനസിക പീഡനത്തിന് വിധേയനാക്കിയെന്ന് അറിയിച്ചുകൊണ്ടാണ് ജഡ്ജി വിവാഹമോചനം അനുവദിച്ചത്. ഇരുകൂട്ടരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാന്‍ തയ്യാറായെന്നും ഇവരുടെ ദാമ്പത്യം വളരെ മുന്‍പേ അവസാനിച്ചിരുന്നുവെന്നും കോടതി വ്യക്തമാക്കി.

അതേ സമയം ദമ്പതികളുടെ മകന്റെ സ്ഥിരം കസ്റ്റഡിയില്‍ കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ധവാന് മകനെ കാണാനും വീഡിയോ കോളിലൂടെ സംസാരിക്കാനും കോടതി അനുവാദം നല്‍കി. ഇതോടെ 11 വര്‍ഷത്തെ ധവാന്റെ ദാമ്പത്യ ജീവിതത്തിന് വിരാമമായി. മെല്‍ബണിലെ കിക്ക് ബോക്‌സറായിരുന്നു ആഷ മുഖര്‍ജി.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത