IND vs ENG: സച്ചിൻ ടെണ്ടുൽക്കറോ റിക്കി പോണ്ടിംഗോ അല്ല, ടെസ്റ്റ് ക്രിക്കറ്റിലെ 'സമ്പൂർണ ​ഗോ‌‌ട്ട്' അയാൾ മാത്രമെന്ന് ബെൻ സ്റ്റോക്സ്

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് കൈവരിക്കുന്നതിന്റെ വക്കിലാണ് ജോ റൂട്ട്. ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗിന്റെ 13,378 ടെസ്റ്റ് റൺസ് മറികടക്കാൻ ഇംഗ്ലണ്ട് ബാറ്ററിന് വെറും 120 റൺസ് മാത്രം മതി. റൂട്ടിന് ഈ നേട്ടത്തിലെത്താൻ കഴിഞ്ഞാൽ, എക്കാലത്തെയും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ അദ്ദേഹം രണ്ടാം സ്ഥാനത്തേക്ക് ഉയരും. സച്ചിൻ ടെണ്ടുൽക്കറുടെ 15,921 റൺസ് മാത്രമേ റൂട്ടിന് മുന്നിലുള്ളൂ. സച്ചിന്റെ റെക്കോർഡ് തകർക്കുക എന്നതാണ് റൂട്ടിന്റെ ആത്യന്തിക ലക്ഷ്യമെങ്കിലും, അതിനടുത്തെത്താൻ അദ്ദേഹത്തിന് കുറച്ച് വർഷങ്ങൾ കൂടി സ്ഥിരതയാർന്ന പ്രകടനം ആവശ്യമായി വരും.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് റൂട്ടിനെ പ്രശംസിച്ചു. പോണ്ടിംഗിനെക്കാൾ അദ്ദേഹം ഇതിനകം മികച്ചവനാണെന്ന് താരം അഭിപ്രായപ്പെട്ടു. മാഞ്ചസ്റ്ററിൽ നടക്കാനിരിക്കുന്ന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ റൂട്ട് ആവശ്യമായ റൺസ് നേടിയാൽ, പോണ്ടിംഗ് നേടിയ 287 ഇന്നിംഗ്സുകളുമായി താരതമ്യം ചെയ്യുമ്പോൾ, 286 ഇന്നിംഗ്സുകളിൽ നിന്ന് പോണ്ടിംഗിന്റെ റെക്കോർഡ് റൂ‌ട്ട് മറികടക്കും.

റൂട്ടിനെ ഒരു “സമ്പൂർണ്ണ ഗോട്ട്” എന്ന് സ്റ്റോക്സ് വിളിച്ചു. “ഞാൻ കൂടുതലൊന്നും പറയേണ്ടതില്ല, അവൻ മാത്രമാണ് സമ്പൂർണ്ണ ഗോട്ട്”, സ്റ്റോക്സ് പറഞ്ഞു.

തുടക്കത്തിൽ ടെണ്ടുൽക്കർ-ആൻഡേഴ്സൺ ട്രോഫിയിൽ റൂട്ട് ബുദ്ധിമുട്ടിയിരുന്നുവെങ്കിലും ലോർഡ്സിൽ അദ്ദേഹം തന്റെ ഫോം കണ്ടെത്തി. അവിടെ ആദ്യ ഇന്നിംഗ്സിൽ മാച്ച് വിന്നിംഗ് സെഞ്ച്വറി നേടി താടരടരം ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഇംഗ്ലണ്ടിന്റെ ഏറ്റവും സ്ഥിരതയുള്ള ടെസ്റ്റ് കളിക്കാരനാണ് റൂട്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) റൺസ് പട്ടികയിൽ ഒന്നാമതായതിനാൽ അദ്ദേഹത്തിന്റെ ആധിപത്യം വ്യക്തമാണ്. ഡബ്ല്യുടിസിയിൽ 6,000 റൺസ് നേടുന്ന ആദ്യ കളിക്കാരനാകുന്നതിൽ നിന്ന് അദ്ദേഹം ഇപ്പോൾ വെറും 204 റൺസ് അകലെയാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി