ബി.സി.സി.ഐ ആരെയും പേടിക്കാതെ ശക്തമായ നിലപടുകൾ എടുക്കണം, കാർക്കശ്യത്തോടെ പറയുമ്പോൾ ചിലർക്ക് ഇഷ്ടമാകില്ലായിരിക്കും; എന്നാലും ആവശ്യം നമ്മുടെയാണെന്ന് കരുതി അത് പറയണം; ബി.സി.സി.ഐക്ക് ഉപേദശവുമായി രവി ശാസ്ത്രി; സംഭവം ഇങ്ങനെ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനൽ ഐ‌പി‌എൽ 2023 ഫൈനൽ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ആരംഭിക്കും, ഇന്ത്യൻ ടീം ഇതിനകം തന്നെ പരിക്കിന്റെ ആശങ്കകളിൽ ബുദ്ധിമുട്ടുന്നതിനാൽ ബിസിസിഐ ചില തീരുമാനങ്ങൾ എടുക്കേണ്ടതായിട്ടുണ്ട്. സാഹചര്യങ്ങൾ ഇങ്ങനെ ആയതിനാൽ തന്നെ ബിസിസിഐഐപിഎൽ ഫ്രാഞ്ചൈസികളോട് സംസാരിക്കേണ്ടതുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഹെഡ് കോച്ചുമായ രവി ശാസ്ത്രി വിശ്വസിക്കുന്നു.

“ഐ‌പി‌എൽ സമയത്ത് ചില താരങ്ങളുടെ കാര്യത്തിൽ ബിസിസിഐ കടുപ്പമേറിയ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകളോട് ആ താരങ്ങളെ ഞങ്ങൾക്ക് ടീമിൽ വേണ്ടതുള്ളതുകൊണ്ട് നിങ്ങൾ അവനെ കളിപ്പിക്കരുതെന്ന് പറയണം. ശാസ്ത്രി ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ദോഹയിലെ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് (എൽഎൽസി).

റിഷഭ് പന്ത്, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്ഫൈനലിന് മുമ്പ് കൂടുതൽ താരങ്ങൾക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഇല്ലെന്ന് ബിസിസിഐ ഉറപ്പാക്കണം.”

“താരങ്ങൾ കളിക്കുന്ന മത്സരങ്ങളുടെ എണ്ണം വർദ്ധിച്ചു . വിശ്രമ കാലയളവ് കുറയുന്നു, ഇവിടെയാണ് താരങ്ങൾ അവരുടെ കരിയറിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്.” തന്റെ കാലത്ത് ഇത്രയും മത്സരങ്ങൾ ഇല്ല എന്നതിനാൽ തന്നെ കളിക്കാർക്ക് എട്ട് മുതൽ പത്ത് വർഷം വരെ ക്രിക്കറ്റ് അനായാസം കളിക്കാൻ കഴിഞ്ഞിരുന്നുവെന്ന് ശാസ്ത്രി അവകാശപ്പെട്ടു.

Latest Stories

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്